|
| മോശം ബൌളിംഗ് വിനയായി: ധോനി |
| സെഞ്ചൂറിയന് (ഏജന്‍സി), ചൊവ്വ, 19 മെയ് 2009 ( 19:47 IST ) | |
മോശം ബൌളിംഗാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പരാജയത്തിന് കാരണമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോനി ചൂണ്ടിക്കാട്ടി. ടൂര്‍ണ്ണമെന്‍റിലെ ഏറ്റവും മോശം ബൌളിംഗ് പ്രകടനങ്ങളില്‍ ഒന്നായിരുന്നു ടീമിന്‍റേതെന്നും ധോനി പറഞ്ഞു.
കളി തോറ്റതില്‍ നിരാശയുണ്ടെന്ന് ധോനി പറഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ധോനിയും കൂട്ടരും 1 88 റണ്‍സെടുത്തിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ബാലാജി ഉള്‍പ്പെടെയുള്ള ചെന്നൈയുടെ ബൌളിംഗ് നിരയെ നിലം പരിശാക്കി ലക്‍ഷ്യം കാണുകയായിരുന്നു.
ഒട്ടും പിശുക്ക് കാണിക്കാതെയാണ് ചെന്നൈയുടെ ബൌളര്‍മാര്‍ കൊല്‍ക്കത്തയെ സഹായിച്ചത്. വിക്കറ്റുകള്‍ വീഴ്ത്താന്‍ മറന്നുപോയ അവര്‍ വാരിക്കോരി റണ്ണുകളും നല്‍കി.
3 ഓവറില്‍ 40 റണ്‍സാണ് ബാലാജി വിട്ടുകൊടുത്തത്. കഴിഞ്ഞ കളികളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്ന ജകതി നാല് ഓവറില്‍ 36 റണ്‍സ് നല്‍കി. മൂന്നോവറില്‍ 39 റണ്‍സായിരുന്നു മോര്‍ക്കല്‍ എതിരാളികള്‍ക്ക് സംഭാവന ചെയ്തത്. ഏഴ് വിക്കറ്റിനായിരുന്നു ചെന്നൈ തോറ്റത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|