|
| ബാംഗ്ലൂരിന് 7 വിക്കറ്റ് ജയം; സെമി സാധ്യത |
ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 7 വിക്കറ്റ് ജയം. ഈ ജയത്തോടെ ബാംഗ്ലൂര്‍ സെമിസാധ്യത നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 134 റണ്‍സെടുത്തു. 19 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ചലഞ്ചേഴ്സ് വിജയലക്‍ഷ്യം മറികടന്നു.
സെമിസാധ്യത നിലനിര്‍ത്താന്‍ വിജയം മാത്രം മുന്നില്‍ കണ്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് ആദ്യം നഷ്ടമായത് റോബിന്‍ ഉത്തപ്പയുടെ(01) വിക്കറ്റാണ്. പിന്നീടെത്തിയ ദ്രാവിഡും(38) 56 പന്തില്‍ 58 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജാക്ക്വസ് കാലിസുമാണ് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചത്. ടെയ്‌ലര്‍ 12 പന്തില്‍ 25 റണ്‍സെടുത്ത ടെയ്‌ലറുടെ വിക്കറ്റും ബാംഗ്ലൂരിന് നഷ്ടമായി. 10 റണ്‍സെടുത്ത ബൗച്ചര്‍ വിജയത്തില്‍ കാലിസിന് കൂട്ടായി നിന്നു. ബൗളിംഗിലും ബാറ്റിംഗിലും തിളങ്ങിയ ജാക്ക്വസ് കാലീസാണ് മാന്‍ ഓഫ് ദ മാച്ച്. ബാംഗ്ലൂരിന്‍റെ അടുത്ത മത്സരം ഡെക്കാനുമായാണ്.
നേരത്തെ ഡല്‍ഹി ഓപ്പണര്‍മാര്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടപ്പോള്‍ ബാംഗ്ലൂര്‍ ബൌളര്‍മാരുടെ ആധിപത്യമായിരുന്നു. പ്രവീണ്‍ കുമാറും നായകന്‍ അനില്‍ കുംബ്ലെയും മികച്ച പ്രകടനം കാഴ്ച വച്ച മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ ഡല്‍ഹിക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. വീരേന്ദര്‍ സേവാഗും പിന്നാലെ വന്ന മന്‍ഹാസും റണ്‍സൊന്നുമെടുക്കാതെ പുറത്തായി.
പിന്നീട് ഗൌതം ഗംഭീര്‍(27), ഡിവില്ലേഴ്സ്(28), ദിനേഷ് കാര്‍ത്തിക്(31) എന്നിവരുടെ ചെറുത്തു നില്‍പ്പാണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ബാംഗ്ലൂരിന് വേണ്ടി പ്രവീണ്‍ കുമാര്‍ മൂന്നും നായകന്‍ കുംബ്ലെ രണ്ടും കാലിസും മെര്‍വെയും ഓരോ വിക്കറ്റ് വീതവും നേടി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|