യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
റോണോയ്ക്ക് മോഹിപ്പിക്കുന്ന തുകയുമായി റയല്‍
ലണ്ടന്‍(ഏജന്‍സി), ബുധന്‍, 20 മെയ് 2009   ( 11:24 IST )
മാഞ്ചസ്റ്റര്‍ വിംഗര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സ്വന്തമാക്കാനായി റയല്‍ വീണ്ടും രംഗത്ത്. ഇത്തവണ ആരും മോഹിക്കുന്ന തുകയാണ് റയല്‍ താരത്തിനായി വാഗ്ദാനം ചെയ്യുന്നത്. ആഴ്ചയില്‍ 2,00000 പൌണ്ട് (1,44,90000 രൂപ) ആണ് റയല്‍ റോണോയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

റയല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മുന്‍ പ്രസിഡന്‍റ് ഫ്ലോരിന്‍റീനൊ പെരസ് ആണ് ഈ തുക വാഗ്ദാനം ചെയ്തത്. ജുണ്‍ 14ന് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പെരസ് വിജയിക്കുകയാണെങ്കില്‍ റോണൊയെ റയലിലെത്തിക്കുമെന്നാണ് വാഗ്ദാനം.

പെരസ് പ്രസിഡന്‍റായിരുന്ന കാലത്താണ് ലോക ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായിരുന്ന ലൂയിസ് ഫീഗൊ, സിനദീന്‍ സിദാന്‍, ഡേവിഡ് ബെക്കാം എന്നിവരെ റയല്‍ സ്വന്തമാക്കിയത്. ഇത്തവണ ബാര്‍സലോണയ്ക്ക് മുന്നില്‍ ലീഗ് കിരീടം അടിയറ വെക്കേണ്ടി വന്ന റയല്‍ റോണോയിലൂടെ അടുത്ത സീസണില്‍ കിരീടം തിരിച്ചു പിടിക്കാമെന്നാണ് കരുതുന്നത്.

നേരത്തെ റയലിലേക്ക് കൂടുമാറാനുള്ള റോണൊയുടെ ശ്രമങ്ങള്‍ മാഞ്ചസറ്റര്‍ അധികൃതര്‍ നിരുത്സാഹപ്പെടുത്തിയിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ബാംഗ്ലൂരിന് 7 വിക്കറ്റ്‌ ജയം; സെമി സാധ്യത
മോശം ബൌളിംഗ് വിനയായി: ധോനി
പാകിസ്ഥാന്‍ യൂസഫിനെ മടക്കിവിളിക്കുന്നു
ജൂനിയര്‍ ലോകകപ്പ്: ദിവാകര്‍ റാം നയിക്കും
സൈമോയ്ക്ക് പോണ്ടിംഗിന്‍റെ പിന്തുണ
ഒടുവില്‍ കൊല്‍ക്കത്ത വിജയം രുചിച്ചു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...