യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ആന്‍ഡ്ര്യു സൈമണ്ട്സ് ആഷസിനില്ല
ആഷസ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. വിവാദ ഓള്‍ ‌റൌണ്ടര്‍ ആന്‍ഡ്ര്യു സൈമണ്ട്സിനെ ഒഴിവാക്കിയാണ് സെലക്ടര്‍മാര്‍ 16 അംഗ ടീമിനെ പ്രഖ്യാപിച്ചത്. മൂന്ന് ഓള്‍ റൌണ്ടര്‍മാരുളള ടീമില്‍ ഷെയിന്‍ വാട്സണെയാണ് സൈമോയ്ക്ക് പകരമായി സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. ആന്‍ഡ്ര്യു മക്ഡോണാള്‍ഡ്, മാര്‍ക്വസ് നോര്‍ത്ത് എന്നിവരും ഓള്‍‌റൌണ്ടര്‍മാരായി ടീമിലിടം നേടി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിലാണ് സൈമണ്ട്സ് അവസാനമായി കളിച്ചത്.

സൊമോയെപ്പോലൊരു താരത്തെ പുറത്തിരുത്താനുള്ള തീരുമാനം കഠിനമായിരുന്നുവെന്ന് ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് പറഞ്ഞു. കഠിന പരിശ്രമത്തിലൂടെ സൈമോയ്ക്ക് സമീപ ഭാവിയില്‍ തന്നെ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.

പരുക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാകാത്ത വാട്സണെ ഉള്‍പ്പെടുത്തിയപ്പോഴും സൈമണ്ട്സിനെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ടീമിന്‍റെ ബാലന്‍സ് കൂടി പരിഗണിച്ചാണ് വാട്സണെ ടീമിലുള്‍പ്പെടുത്തിയതെന്ന് ചീഫ് സെലക്ടര്‍മാര്‍ ആന്‍ഡ്ര്യു ഹില്‍‌ഡിച്ച് പറഞ്ഞു.

വാട്സണ്‍ ഉജ്ജ്വല ഫോമിലാണ്. ബാറ്റിംഗ് ഓര്‍ഡറില്‍ എതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിയുമെന്നത് വാട്സ്ണ് ഗുണകരമായിയെന്ന് ഹില്‍ഡിച്ച് പറഞ്ഞു. ഇരുപത്തൊയൊന്നുകാരന്‍ ഓപ്പണര്‍ ഫില്‍ ഹ്യൂസാണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം.

ആഷസിനുള്ള ഓസ്ട്രേലിയന്‍ ടീം:റിക്കി പോണ്ടിംഗ്(ക്യാപ്റ്റന്‍), മൈക്കല്‍ ക്ലാര്‍ക്ക്, ബ്രാഡ് ഹാഡിന്‍, നഥാന്‍ ഹൌറിറ്റ്സ്, ബെന്‍ ഹില്ഫെന്‍‌ഹസ്, ഫിലിപ്പ് ഹ്യൂസ്, മൈക്കല്‍ ഹസി, മിച്ചല്‍ ജോണ്‍സണ്‍, സൈമോണ്‍ കാറ്റിച്ച്, ബ്രെറ്റ് ലീ, ഗ്രഹാം മനൊ, ആന്‍ഡ്രു മക്‍ഡൊണാള്‍ഡ്, മാര്‍ക്വസ് നോര്‍ത്ത്, പീറ്റര്‍ സിഡില്‍, ഷെയിന്‍ വാട്സണ്‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
റോണോയ്ക്ക് മോഹിപ്പിക്കുന്ന തുകയുമായി റയല്‍
ബാംഗ്ലൂരിന് 7 വിക്കറ്റ്‌ ജയം; സെമി സാധ്യത
മോശം ബൌളിംഗ് വിനയായി: ധോനി
പാകിസ്ഥാന്‍ യൂസഫിനെ മടക്കിവിളിക്കുന്നു
ജൂനിയര്‍ ലോകകപ്പ്: ദിവാകര്‍ റാം നയിക്കും
സൈമോയ്ക്ക് പോണ്ടിംഗിന്‍റെ പിന്തുണ
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...