യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
സന്തോഷ് ട്രോഫി കേരളത്തെ പ്രദീപ് നയിക്കും
തിരുവനന്തപുരം(ഏജന്‍സി), ബുധന്‍, 20 മെയ് 2009   ( 16:12 IST )
സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ കേരളത്തെ എന്‍‌ടി പ്രദീപ് നയിക്കും. ഞായറാഴ്ച തമിഴ്നാട്ടില്‍ ആരംഭിക്കുന്ന ടൂര്‍ണ്ണമെന്‍റിന് 23 അംഗ ടീമിനെയാണ് കേരളം പ്രഖ്യാപിച്ചത്.

ഞായറാഴ്ച നാഗാലാന്‍ഡുമായാണ് കേരളത്തിന്‍റെ ആദ്യ മത്സരം. പതിനഞ്ച് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് കേരളത്തിന് ആദ്യ റൌണ്ട് മുതല്‍ കളിക്കേണ്ടി വരുന്നത്. അഞ്ചു വര്‍ഷം ചാമ്പ്യന്മാരായിരുന്ന കേരളം കഴിഞ്ഞ വര്‍ഷം സെമി കാണാതെ പുറത്തായതാണ് ആദ്യം മുതല്‍ തുടങ്ങേണ്ട സ്ഥിതിയിലെത്തിച്ചത്.

കഴിഞ്ഞ ടൂര്‍ണ്ണമെന്‍റോടെ തകര്‍ന്ന ടീമിന്‍റെ പ്രതാപം വീണ്ടെടുക്കുക എന്ന ദൌത്യമാണ് പ്രദീപിന്‍റെ ചുമലില്‍ എത്തിയിരിക്കുന്നത്. ജൂണ്‍ 14 നാണ് ടൂര്‍ണ്ണമെന്‍റ് സമാപിക്കുക.

കൊച്ചിയില്‍ ഏപ്രില്‍ 25ന് തുടങ്ങിയ പരീശീലന ക്യാമ്പ് ഇന്ന് സമാപിക്കും. ആദ്യഘട്ടത്തില്‍ 47 പേരടങ്ങുന്ന സംഘത്തെയാണ് പരിശീലനത്തിന് തെരഞ്ഞെടുത്തത്. രണ്ടാം ഘത്തത്തില്‍ 30 പേരായി ചുരുക്കിയിരുന്നു.
കേരളത്തിന്‍റെ മുന്‍ ഗോളികീപ്പര്‍ സേതുമാധവനാണ് പരിശീലകന്‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തെറ്റു പറ്റിയെന്ന് റൈഡേഴ്സ് പ്രതിനിധി
ആന്‍ഡ്ര്യു സൈമണ്ട്സ് ആഷസിനില്ല
റോണോയ്ക്ക് മോഹിപ്പിക്കുന്ന തുകയുമായി റയല്‍
ബാംഗ്ലൂരിന് 7 വിക്കറ്റ്‌ ജയം; സെമി സാധ്യത
മോശം ബൌളിംഗ് വിനയായി: ധോനി
പാകിസ്ഥാന്‍ യൂസഫിനെ മടക്കിവിളിക്കുന്നു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...