|
| ഫ്രഞ്ച് ഓപ്പണ്‍ യോഗ്യത: സോംദേവിന് വിജയം |
| പാരീസ്(ഏജന്‍സി), ബുധന്‍, 20 മെയ് 2009 ( 18:17 IST ) | |
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്‍റെ യോഗ്യതാമത്സരത്തില്‍ ഇന്ത്യയുടെ സോംദേവ് ദേവ് വര്‍മന് ആദ്യ റൌണ്ടില്‍ വിജയം. ബ്രസീല്‍ താരം ജോവോ സൌസയെ ആണ് സോംദേവ് പരാജയപ്പെടുത്തിയത് (6-2, 2-6, 7-5)
രണ്ട് മണിക്കൂറും 27 മിനുട്ടും എടുത്താണ് സോംദേവ് എതിരാളിയെ തറപറ്റിച്ചത്. ഇരുപത്തിയൊമ്പത് മിനുട്ടിനുള്ളില്‍ ആദ്യ സെറ്റ് സൊംദേവ് നേടിയിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ ജോവോ ശക്തനായി തിരിച്ചെത്തിയതോടെ ഇന്ത്യന്‍ താരത്തിന് മുട്ടുമടക്കേണ്ടി വന്നു. എന്നാല്‍ മൂന്നാം സെറ്റിലെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സോംദേവ് വിജയിക്കുകയായിരുന്നു.
ബ്രിട്ടന്‍റെ അലക്സ് ബോഗ്ഡനോവിക്കിനെയാണ് സോംദേവ് രണ്ടാം റൌണ്ടില്‍ നേരിടുക. അമേരിക്കയുടെ റൈലര്‍ ഡിഹാര്‍ട്ടിനെ പരാജയപ്പെടുത്തിയാണ് അലക്സ് രണ്ടാം റൌണ്ടില്‍ എത്തിയത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|