യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത കായികം
ചെന്നൈ സെമിയില്‍; രാജസ്ഥാന്‍ പുറത്ത്
ഡര്‍ബന്‍(ഏജന്‍സി), വ്യാഴം, 21 മെയ് 2009   ( 11:35 IST )
ഐപിഎല്ലില്‍ വാശിയേറിയ മത്സരങ്ങള്‍ നടന്ന ദിനമായി ബുധനാഴ്ച. സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍‌സ് പരാജയപ്പെട്ടപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് മിന്നുന്ന ജയം നേടി.

സെമിഫൈനല്‍ പ്രവേശനത്തിന് ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍‌സിനെ കൊല്‍ക്കത്ത നൈറ്റ് റഡേഴ്സ് നാലു വിക്കറ്റിന് തോല്‍പ്പിച്ചു. 14 മത്സരങ്ങളില്‍ നിന്ന് 13 പോയിന്‍റ് മാത്രം ലഭിച്ച മുന്‍ ചാമ്പ്യന്‍‌മാര്‍ക്ക് ബാറ്റിംഗിലെ പിഴവാണ് വിനയായത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍‌സിന്‍റെ മുന്‍നിര ബാറ്റ്സ്മാന്മാര്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ വിക്കറ്റുകള്‍ തുടരെ വീണു. രാജസ്ഥാന്‍റെ വെടിക്കെട്ട് ബാറ്റ്സമാന്‍ യൂസുഫ് പത്താന്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടപ്പോള്‍ രാജസ്ഥാന്‍റെ സ്കോര്‍ 101 ല്‍ ഒതുങ്ങി. ഷെയിന്‍ വോണ്‍(18), നമാന്‍ ഓജ(22), നീരജ്‌ പട്ടേല്‍(14), രവീന്ദ്ര ജഡേജ(14) എന്നിവരാണ്‌ റോയല്‍സിന്‍റെ ടോപ്‌ സ്കോറര്‍മാര്‍.

എന്നാല്‍, ചെറിയ സ്കോര്‍ കണ്ട് മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയുടെ വിക്കറ്റുകളും തുടരെ വീണു. രണ്ടക്കം കാണാതെ നാലുപേര്‍ ഔട്ടായതിനെ തുടര്‍ന്ന്‌ ക്രീസിലെത്തിയ ലക്ഷ്മി രത്തന്‍ ശുക്ല നേടിയ 48 റണ്‍സാണ്‌ കൊല്‍ക്കത്തയ്ക്ക് ആശ്വാസ ജയം നേടിക്കൊടുത്തത്‌. ഓപ്പണര്‍മാരായ ബ്രണ്ടന്‍ മക്കല്ലം ഒന്‍പതു റണ്‍സ്‌ എടുത്തപ്പോല്‍ സൗരവ്‌ ഗാംഗുലി(പൂജ്യം) ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. തുടര്‍ന്നെത്തിയ ബ്രാഡ്‌ ഗോഗ്‌(6), യശ്പാല്‍ സിങ്‌(6), ഡേവിഡ്‌ ഹസി(9) എന്നിവരും കാര്യമായ സംഭാവന നല്‍കിയില്ല.

രണ്ടാം മത്സരത്തിലും ബൌളര്‍മാരാണ് കളി നിയന്ത്രിച്ചത്. പഞ്ചാബ്‌ കിംഗ്സ്‌ ഇലവനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് 24 റണ്‍സിനാണ് ജയിച്ചത്. ഇതോടെ പഞ്ചാബിന്‍റെ സെമി സാധ്യത മങ്ങി. ഡക്കാന്‍ ബാംഗ്ലൂര്‍ മത്സരത്തില്‍ ഏതെങ്കിലും ഒരു ടീം വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടാല്‍ മാത്രമെ പഞ്ചാബിന് സെമിഫൈനല്‍ പ്രവേശനം ലഭിക്കൂ.

ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ നിശ്ചിത 20 ഓവറില്‍ 116 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 92 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 26 റണ്‍സെടുത്ത പോമേഴ്സ്ബക്‌ മാത്രമാണ്‌ പഞ്ചാബ്‌ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്‌. ഇര്‍ഫാന്‍ പത്താന്‍ 14 റണ്‍സെടുത്തു. ഇവര്‍ രണ്‌ടു പേരൊഴികെ മറ്റാരും പഞ്ചാബ്‌ നിരയില്‍ രണ്‌ടക്കം കണ്‌ടില്ല.

മുത്തയ്യ മുരളീധരനടക്കമുള്ള ചെന്നൈ സ്പിന്‍ ബൗളര്‍മാര്‍ പഞ്ചാബിനെ തകര്‍ത്തു കളഞ്ഞു. നാലോവറില്‍ എട്ട് റണ്‍സ്‌ മാത്രം വഴങ്ങി രണ്‌ട്‌ വിക്കെറ്റെടുത്ത മുരളീധരനാണ്‌ കളിയിലെ കേമന്‍‌. 32 റണ്‍സെടുത്ത പാര്‍ത്ഥിവ്‌ പട്ടേലാണ്‌ ചെന്നൈയുടെ ടോപ്‌ സ്കോറര്‍. ബെയ്‌ലി 15 ഉം റെയ്ന 20 ഉം റണ്‍സെടുത്തു. പഞ്ചാബിനുവേണ്‌ടി മലയാളിതാരം ശ്രീശാന്തും ഇര്‍ഫാന്‍ പത്താനും രണ്‌ട്‌ വിക്കറ്റ് വീതം നേടി‌.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഫ്രഞ്ച് ഓപ്പണ്‍ യോഗ്യത: സോംദേവിന് വിജയം
സന്തോഷ് ട്രോഫി കേരളത്തെ പ്രദീപ് നയിക്കും
തെറ്റു പറ്റിയെന്ന് റൈഡേഴ്സ് പ്രതിനിധി
ആന്‍ഡ്ര്യു സൈമണ്ട്സ് ആഷസിനില്ല
റോണോയ്ക്ക് മോഹിപ്പിക്കുന്ന തുകയുമായി റയല്‍
ബാംഗ്ലൂരിന് 7 വിക്കറ്റ്‌ ജയം; സെമി സാധ്യത
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...