|
| ഊത്തപ്പം | |
ഏവര്‍ക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ഊത്തപ്പം. ദോശ, ഇഡ്ഡലി എന്നിവയെപ്പോലെ ദിവസവും പാകം ചെയ്യാന്‍ പറ്റുന്ന ഒന്നാണിത്
വേണ്ട സാധനങ്ങള്‍
പച്ചരി - ഒരു കപ്പ് ഉഴുന്ന് പരിപ്പ് - കാല്‍ കപ്പ് പച്ചമുളക് - രണ്ടെണ്ണം സവാള - വലുത് ഒരെണ്ണം ഉപ്പ്, എണ്ണ എന്നിവ ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
അരി, ഉഴുന്ന് എന്നിവ നന്നായി കഴുകി വെള്ളത്തിലിട്ട് നന്നായി കുതിര്‍ന്ന ശേഷം അരച്ഛെടുക്കുക. ആവശ്യം വേണ്ട ഉപ്പ് കലര്‍ത്തി ഒരു രാത്രി പുളിക്കാന്‍ വയ്ക്കുക. അടുത്ത ദിവസം രാവിലെ പച്ചമുളക്, സവാള എന്നിവ ചെറുതായി അരിഞ്ഞത് മാവില്‍ ചേര്‍ത്തിളക്കുക.
ദോശക്കല്ലില്‍ കുറച്ച് എണ്ണയൊഴിച്ച് മയം വരുത്തിയ ശേഷം ദോശ ചുടുന്നതുപോലെ ചുട്ടെടുക്കുക. എന്നാല്‍ കുറച്ച് കട്ടിയായി ചുട്ടെടുക്കുന്നത് ഉത്തമം. ദോശ മൊരിച്ചെടുകും പോലെ തന്നെ തിരിച്ചും മറിച്ചും എണ്ണയൊഴിച്ചു മൊരിച്ചെടുക്കുക.
സ്വാമി വെജിറ്റേറിയന്‍ വിഭവങ്ങളുടെ ഉസ്താദ് എന്നാണ് സ്വാമി അറിയപ്പെടുന്നത്. കുടുംബങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലളിതമായ വിഭവങ്ങള്‍ മുതല്‍ വെജിറ്റേറിയന്‍ ഫൈവ് സ്റ്റാര്‍ ഡിഷ് വരെ സ്വാമി അവതരിപ്പിക്കുന്നു. സ്വാമിയുടെ പാചകക്കുറിപ്പുകള്‍ക്കു പിന്നില്‍ ഭാര്യ രഞ്ജിനിയുടെ സഹായവുമുണ്ട്. പായസങ്ങളും മധുരം കിനിയുന്ന മറ്റ് നുറുങ്ങുകളും സ്വാമിയുടേതായി വായനക്കാരിലെത്തുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|