യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ പാചകം പ്രാദേശികം
ചീനി അഥവാ കപ്പ പുഴുങ്ങിയത്‌
- സ്വാമി
മലയാളികളുടെ മാത്രമായ വിഭവങ്ങളിലൊന്നാണ്‌ കപ്പ പുഴുങ്ങിയത്‌. സ്വാദിഷ്ടമായ ഈ വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കൂ...
വേണ്ട സാധനങ്ങള്‍

കപ്പ ചെറുതായി കൊത്തിയരിഞ്ഞത്‌ - ഒരു കിലോ
തേങ്ങ തിരുകിയത്‌ - ഒരെണ്ണം
ജീരകം - ഒരു ടീ സ്‌പൂണ്‍
മുളക്‌ പൊടി - രണ്ട്‌ ടീ സ്‌പൂണ്‍
പച്ചമുളക്‌ - മൂന്നെണ്ണം
ചെറിയ ഉള്ളി തൊലി കളഞ്ഞത്‌ - മൂന്നെണ്ണം
വെളുത്തുള്ളി - മൂന്ന് അല്ലികള്‍
എണ്ണ, കറിവേപ്പില, ഉപ്പ്‌, മഞ്ഞള്‍പ്പോടി എന്നിവ ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

കപ്പ അരിഞ്ഞത്‌ ഒരു പാത്രത്തിലിട്ട്‌ വെള്ളം ഒഴിച്ച്‌ കുഴയാത്ത തരത്തില്‍ വേവിക്കുക. വെന്ത ശേഷം വെള്ളം ഊറ്റിക്കളയുക. എന്നിട്ട്‌ ആവശ്യത്തിന്‌ ഉപ്പ്‌, മഞ്ഞള്‍പ്പൊടി, മുളക്‌ പോടി എന്നിവ ചേര്‍ത്ത്‌ ചെറു തീയില്‍ ഒന്നുകൂടി വേവിക്കുക.

തേങ്ങ, ഉള്ളി, പച്ചമുളക്‌, ജീരകം, വെളുത്തുള്ളി എന്നിവ നന്നായി അരച്ഛെടുകുക. ഈ കൂട്ട്‌ കപ്പ ചെറു തീയില്‍ വേവിക്കുമ്പോള്‍ ചേര്‍ത്തിളക്കുക. കറിവേപ്പില, പച്ച വെളിച്ചെണ്ണ എന്നിവ കൂടി ചേര്‍ത്ത്‌ ഒന്നുകൂടി ഇളക്കി ഇറക്കിവച്ച ശേഷം ഉപയോഗിക്കാം.

സ്വാമി
വെജിറ്റേറിയന്‍ വിഭവങ്ങളുടെ ഉസ്താദ് എന്നാണ് സ്വാമി അറിയപ്പെടുന്നത്. കുടുംബങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലളിതമായ വിഭവങ്ങള്‍ മുതല്‍ വെജിറ്റേറിയന്‍ ഫൈവ് സ്റ്റാര്‍ ഡിഷ് വരെ സ്വാമി അവതരിപ്പിക്കുന്നു. സ്വാമിയുടെ പാചകക്കുറിപ്പുകള്‍ക്കു പിന്നില്‍ ഭാര്യ രഞ്ജിനിയുടെ സഹായവുമുണ്ട്. പായസങ്ങളും മധുരം കിനിയുന്ന മറ്റ് നുറുങ്ങുകളും സ്വാമിയുടേതായി വായനക്കാരിലെത്തുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഊത്തപ്പം
ചെറുനാരങ്ങ അച്ചാര്‍
ചുട്ട തേങ്ങാ ചമ്മന്തി
ഉള്ളി ചമ്മന്തി
വാഴപിണ്ടി ചട്ണി
മെഴുക്കുപുരട്ടി
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace