|
| എത്തയ്ക്കാപ്പം അഥവാ പഴംപൊരി | |
മലയാളികളുടെ പ്രിയംകരമായ മറ്റൊരു ലഘുഭക്ഷണമാണ് ഏത്തയ്ക്കാപ്പം അഥവാ പഴംപൊരി എന്ന മധുര പലഹാരം.
വേണ്ട വസ്തുക്കള്‍
നന്നായി പഴുത്ത ഏത്തപ്പഴം - അഞ്ചെണ്ണം മൈദ - ഒന്നര കപ്പ് പഞ്ചസാര - ഒന്നര ടേബിള്‍ സ്‌പൂണ്‍ ഉപ്പ്, എണ്ണ എന്നിവ പാകം, ആവശ്യം എന്നിവ അനുസരിച്ച്
തയ്യാറാക്കേണ്ട വിധം:
പഴുത്ത ഏത്തപ്പഴം നെടുകെ ചെറിയ കഷണങ്ങളാക്കി നീളത്തില്‍ വീതികൂട്ടി മുറിച്ചെടുക്കുക.
ഒരു പാത്രത്തില്‍ ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്ത് മൈദ വെള്ളം ഉപയോഗിച്ച് കുഴമ്പ് പരുവത്തില്‍ കുഴച്ചെടുക്കുക.
ചീനച്ചട്ടിയിലോ മറ്റോ എണ്ണ നന്നായി മൂപ്പിച്ച ശേഷം മുറിച്ചെടുത്ത ഏത്തപ്പഴ കഷണങ്ങള്‍ ഓരോന്നായി കുഴച്ചു വച്ച മാവില്‍ മുക്കി വറുത്തു കോരുക. രുചിയുള്ള ഏത്തയ്ക്കാപ്പം തയ്യാറായി.
സ്വാമി വെജിറ്റേറിയന്‍ വിഭവങ്ങളുടെ ഉസ്താദ് എന്നാണ് സ്വാമി അറിയപ്പെടുന്നത്. കുടുംബങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലളിതമായ വിഭവങ്ങള്‍ മുതല്‍ വെജിറ്റേറിയന്‍ ഫൈവ് സ്റ്റാര്‍ ഡിഷ് വരെ സ്വാമി അവതരിപ്പിക്കുന്നു. സ്വാമിയുടെ പാചകക്കുറിപ്പുകള്‍ക്കു പിന്നില്‍ ഭാര്യ രഞ്ജിനിയുടെ സഹായവുമുണ്ട്. പായസങ്ങളും മധുരം കിനിയുന്ന മറ്റ് നുറുങ്ങുകളും സ്വാമിയുടേതായി വായനക്കാരിലെത്തുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|