യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ പാചകം പ്രാദേശികം
അവിയല്‍
- ജെയ്സി ലൂയിസ്
വേണ്ട സാധനങ്ങള്‍
ചേന ----100 ഗ്രാം
കായ 100 ഗ്രാം
കാരറ്റ് -- 100 ഗ്രാം
മുരിങ്ങക്ക 100 ഗ്രാം
പടവലങ്ങ 100 ഗ്രാം
പച്ചമുളക് 5
മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍
ജീരകം 1/4 ടീസ്പൂണ്‍
കറിവേപ്പില 1 തണ്ട്
വെളുത്തുള്ളി 3 അല്ലി
തേങ്ങ 1 മുറി
തൈര് 1 കപ്പ്
ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

കഷണങ്ങളെല്ലാം 2 ഇഞ്ച് വലുപ്പത്തില്‍ അരിഞ്ഞ് പാകത്തിന് ഉപ്പ് ചേര്‍ത്ത് അതില്‍ കറിവേപ്പിലയും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക. പകുതിവെന്തുകഴിയുബോള്‍ ഇതിലേക്ക് ജീരകവും, വെളുത്തുള്ളിയും, പച്ചമുളകും, തേങ്ങയും ചേര്‍ത്തരച്ച കൂട്ട് ചേര്‍ത്ത് കുറച്ചുനേരം കൂടി വേവിക്കുക. വെള്ളം വറ്റിയതിനു ശേഷം തൈര് ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് 2 ടീസ്പൂണ്‍ വെളിച്ചെണ്ണയും, കറിവേപ്പിലയും ചേര്‍ത്ത് ഇറക്കി വെക്കാം.

ജെയ്സി ലൂയിസ്
മലയാളികളുടെ തീന്‍ മേശകള്‍ ഭാവിയില്‍ കീഴടക്കാന്‍ പോകുന്നത് ജെയ്‌സി ലൂയിസിന്‍റെ ഭാവനയില്‍ വിരിഞ്ഞ വിഭവങ്ങളായിരിക്കും. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ, രുചിയിലും കാഴ്ചയിലും മുന്നില്‍ നില്‍ക്കുന്ന ഐറ്റങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് ജെയ്സിയുടെ പ്രത്യേകത. ഒട്ടേറെ പ്രമുഖ വെബ് പോര്‍ട്ടലുകളുടെ മുഖ്യ ആകര്‍ഷണം ജെയ്സിയുടെ പാചകക്കുറിപ്പുകളാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
തക്കാളി, മുട്ട ചട്ണി
എത്തയ്ക്കാപ്പം അഥവാ പഴംപൊരി
ചീനി അഥവാ കപ്പ പുഴുങ്ങിയത്‌
ഊത്തപ്പം
ചീനി അഥവാ കപ്പ പുഴുങ്ങിയത്‌
ഊത്തപ്പം
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace