|
| മലബാര്‍ നാടന്‍ പുളിങ്കറി | |
മലബാറിലെ നാടന്‍ പുളിങ്കറി (ഇതേ പുളിങ്കറി മറ്റിടങ്ങളിലും കണ്ടേക്കാം) വേനല്‍ക്കാലത്തെ പ്രത്യേക കൂട്ടാനാണ്. വെള്ളരിക്ക, മാങ്ങ, ചക്കക്കുരു എന്നിവയാണ് പ്രധാന ചേരുവകള്‍.
പ്രധാന ചേരുവകള്‍ ചക്കക്കുരു - 10 എണ്ണം(ആവശ്യത്തിന്) മാങ്ങ(പുളിക്ക് പകരം മാങ്ങ) - 1/2 എണ്ണം വെള്ളരി - 1/4 കിലോ തക്കാളി - ഒരെണ്ണം(ആവശ്യമെങ്കില്‍) തേങ്ങ ചിരകിയത് - ഒരു മുറി ജീരകം - ആവശ്യത്തിന് മുളകുപൊടി - ഒരു ടീ സ്പൂണ്‍ മഞ്ഞള്‍ പൊടി - 1/2 സ്പൂണ്‍ കറിവേപ്പില - രണ്ട് ഇതള്‍ ഉലുവ - ആവശ്യത്തിന് കടുക് - ആവശ്യത്തിന് വറ്റല്‍ മുളക് - 4 എണ്ണം വെളിച്ചെണ്ണ/ പാചക എണ്ണ - അല്പം ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ചക്കക്കുരു നന്നായി വേവിച്ച് ഉടച്ച് അതില്‍ മുളകും മാങ്ങയും വെള്ളരിക്കയും ചേര്‍ത്ത് വേവിക്കുക. വെന്തു കഴിഞ്ഞാല്‍ തേങ്ങയും ജീരകവും അരച്ചു ചേര്‍ത്തിട്ട് പതഞ്ഞു കഴിഞ്ഞാല്‍ വാങ്ങുക. മുളക്, കടുക്, ഉലുവ, കറിവേപ്പില എന്നിവ താളിക്കുക. ചൂടാറും മുന്‍പ് ഉപയോഗിക്കുക.
ടി ശശിമോഹന്‍ കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍. മലയാള ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിന്‍റെ തുടക്കക്കാരില്‍ ഒരാളായ ഇദ്ദേഹം പാചകകലയില്‍ ഏറെ താത്പര്യമുള്ള വ്യക്തിയാണ്. വൈവിധ്യങ്ങളായ നാടന്‍ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം മലയാളത്തിന്‍റെ പരമ്പരാഗത രുചി സവിശേഷതകളെ വായനക്കാരിലെത്തിക്കുന്നു
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|