|
| പുളിങ്കറി | |
കേരളത്തിലെ മിക്ക വീടുകളിലും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും ഉണ്ടാക്കുന്ന കറിയാണ് പുളിങ്കറി. പേരിലും ഉണ്ടാക്കുന്ന രീതിയിലും നേരിയ ചില വ്യത്യാസങ്ങള്‍ കണ്ടേക്കാമെന്നു മാത്രം.
ചേരുവകള്‍
കുമ്പളങ്ങ/ വെള്ളരിക്ക/ മുരിങ്ങക്ക് ഇവയില്‍ ഏതെങ്കിലും ഒന്ന് - 1/4 കിലോ തക്കാളീ - രണ്ടെണ്ണം പരിപ്പ് - ഒരു പിടി തേങ്ങ ചിരകിയത് - ഒരു മുറി ജീരകം - ആവശ്യത്തിന് മുളകുപൊടി - ഒരു ടീ സ്പൂണ്‍ മഞ്ഞള്‍ പൊടി - 1/2 സ്പൂണ്‍ പുളി - ആവശ്യത്തിന് കറിവേപ്പില - രണ്ട് ഇതള്‍ ഉലുവ - ആവശ്യത്തിന് കടുക് - ആവശ്യത്തിന് വറ്റല്‍ മുളക് - 4 എണ്ണം വെളിച്ചെണ്ണ/ പാചക എണ്ണ - അല്പം ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മുളക്, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് പരിപ്പ് വേവിക്കുക. അതിലേക്ക് മേല്‍പറഞ്ഞ പച്ചക്കറികള്‍ കഷ്‌ണങ്ങളാക്കി ഇട്ട് വേവിക്കുക. പാതി വെന്തു കഴിഞ്ഞാല്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാം. പിന്നെ തക്കാളി ചെറിയ കഷ്ണങ്ങളാക്കി അതിലിടാം. ഒന്നു തിളച്ചാല്‍ പുളി പിഴിഞ്ഞ് ഒഴിക്കണം.
കഷ്‌ണങ്ങള്‍ നന്നായി വെന്താല്‍ തേങ്ങയും ജീരകവും അരച്ചെടുത്ത് ചേര്‍ക്കുക.ആവശ്യമെങ്കില്‍ അല്പം വെള്ളവും ചേര്‍ക്കണം. പതഞ്ഞു തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റാം. തേങ്ങ അധികം വേവാതിരിക്കുന്നതാണ് നല്ലത്.
ചീനച്ചട്ടിയില്‍ അല്പം വെളിച്ചെണ്ണ ചൂടാക്കി അതില്‍ കടുക്, വറ്റല്‍ മുളക്, ഉലുവ, കറിവേപ്പില എന്നിവ വറുത്തെടുത്ത് കറിയില്‍ ചേര്‍ക്കുക. പുളിങ്കറി തയ്യാര്‍.
പരിപ്പിനോടൊപ്പം ഒരിതള്‍ കറിവേപ്പില ഇട്ട് വേവിച്ചാല്‍ കറിയുടെ സ്വാദ് കൂടും.
ടി ശശിമോഹന്‍ കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍. മലയാള ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിന്‍റെ തുടക്കക്കാരില്‍ ഒരാളായ ഇദ്ദേഹം പാചകകലയില്‍ ഏറെ താത്പര്യമുള്ള വ്യക്തിയാണ്. വൈവിധ്യങ്ങളായ നാടന്‍ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം മലയാളത്തിന്‍റെ പരമ്പരാഗത രുചി സവിശേഷതകളെ വായനക്കാരിലെത്തിക്കുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|