യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
   പൂമുഖതാള്‍ പാചകം പ്രാദേശികം
മെഴുക്കുപുരട്ടി
- ടി ശശിമോഹന്‍
കേരളത്തിലെ പരമ്പരാഗതമായ ലളിത പാചകങ്ങളിലൊന്നാണ് മെഴുക്കുപുരട്ടി. മലബാര്‍ പ്രദേശങ്ങളില്‍ ഇതിനെ പൊതുവെ ഉപ്പേരി എന്നും വിളിക്കാറുണ്ട്. പച്ചക്കറീ ഉപ്പിട്ട് വേവിച്ച് മെഴുക്കു പുരട്ടിയെടുക്കുന്നതാണ് മെഴുക്കുപുരട്ടി. അച്ചിങ്ങ പയര്‍, ബീന്‍സ്, അമരക്ക, ഏത്തയ്ക്ക, ചേന, കൂര്‍ക്ക, കോവയ്ക്ക തുടങ്ങി പലതരം പച്ചക്കറികള്‍ കൊണ്ട് മെഴുക്കു പുരട്ടി ഉണ്ടാക്കാം. പയര്‍ ഉപയോഗിച്ച് മെഴുക്കുപുരട്ടി ഉണ്ടാക്കുന്ന വിധം.

വേണ്ട സാധനങ്ങള്‍
പയര്‍ - 1/4 കിലോ
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ഒരു സ്പൂണ്‍

തയാറാക്കുന്ന വിധം

പയര്‍ ചെറിയ കഷ്‌ണങ്ങളാക്കി മുറിച്ചു വയ്‌ക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് കഷ്‌ണങ്ങള്‍ മൂടാന്‍ പാകത്തില്‍ വെള്ളമൊഴിച്ച് ചൂടാക്കുക. വെള്ളം തിളയ്ക്കാറാകുമ്പോള്‍ പയര്‍ ഉപ്പും ചേര്‍ത്ത് ചീനച്ചട്ടി അടച്ചു വച്ച് വേവിക്കുക. കഷ്‌ണം വെന്ത് ജലാംശം മാറിയാല്‍ അതില്‍ വെളിച്ചെണ്ണയൊഴിച്ച് ഒന്നുകൂടി വേവിച്ചെടുത്ത് മാറ്റിവയ്ക്ക്ക്കുക.

മെഴുക്കുപുരട്ടിക്ക് അല്പം കൂടി ചൊടി വരണം എന്നുണ്ടെങ്കില്‍ വേവിയ്‌ക്കുന്നതിനിടയില്‍ അല്പം ഉള്ളിയും മുളകും അരച്ചു ചേര്‍ക്കാവുന്നതാണ്.

ടി ശശിമോഹന്‍
കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍. മലയാള ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിന്‍റെ തുടക്കക്കാരില്‍ ഒരാളായ ഇദ്ദേഹം പാചകകലയില്‍ ഏറെ താത്പര്യമുള്ള വ്യക്തിയാണ്. വൈവിധ്യങ്ങളായ നാടന്‍ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം മലയാളത്തിന്‍റെ പരമ്പരാഗത രുചി സവിശേഷതകളെ വായനക്കാരിലെത്തിക്കുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പുളിങ്കറി
മലബാര്‍ നാടന്‍ പുളിങ്കറി
ചേമ്പിന്‍ തണ്ട് തോരന്‍
അവിയല്‍
തക്കാളി, മുട്ട ചട്ണി
എത്തയ്ക്കാപ്പം അഥവാ പഴംപൊരി
ആത്മീയം
ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഡല്‍ഹി വിശേഷങ്ങളുമായി നേഹ
ഡല്‍ഹി ഹൈറ്റ്സിലെ കഥാപാത്രത്തിന്‍റെ അതേ ജീവിത പശ്ചാത്തലമാണ് എനിക്ക്....
ഖായലുമായി സണ്ണി വീണ്ടും
ഷേക്സ്‌പിയര്‍ തന്നെ ശരണം!
ജ്യോതിഷം
പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace