യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ പാചകം സ്വീറ്റ്സ്
പാല്‍പ്പായസം
- സ്വാമി
ആവശ്യമുള്ളവ:

പാല്‍ - 5 ലിറ്റര്‍
പച്ചരി (ചെമ്പാ ഉണക്കലരി ഉത്തമം)- അര കിലോ
പഞ്ചസാര - ഒരു കിലോ
നെയ്യ്‌ - 100 ഗ്രാം
അണ്ടിപ്പരിപ്പ്‌, ഏലക്കാപ്പൊടി - ആവശ്യാനുസരണം

തയാറാക്കേണ്ട വിധം:

പാലും സമം വെള്ളവും ചേര്‍ത്ത്‌ നന്നായി ഇളക്കി തിളപ്പിക്കുക. നന്നായി തിളച്ച പലില്‍ പച്ചരി (ഉണക്കലരി) നന്നായി കഴുകി ഇട്ട്‌ വീണ്ടും തിളപ്പിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ പഞ്ചസാര ചേര്‍ത്ത്‌ വീണ്ടും തിളപ്പിക്കുക (പഞ്ചസാര തുടക്കത്തില്‍ ചേര്‍ത്താല്‍ അരി വേവില്ല).

അണ്ടിപ്പരിപ്പ്‌ നന്നായി നെയ്യില്‍ മൂപ്പിച്ചെടുക്കുക. പിന്നീട്‌ പാല്‍ ഒരു വിധം നന്നായി കുറുകുമ്പോള്‍ അതില്‍ ഏലക്കാ പൊടിയും വറുത്ത അണ്ടിപ്പരിപ്പും ചേര്‍ത്ത്‌ ചെറു തീയില്‍ കുറച്ച്‌ സമയം കൂടി വയ്ക്കുക. പിന്നീട്‌ ഇറക്കി വയ്ക്കുക. പാല്‍പ്പായസം റെഡി.

കുറിപ്പ്‌: പച്ച ഉണക്കലരി ആവശ്യത്തിനു പാലും ചേര്‍ത്ത്‌ പ്രഷര്‍ കുക്കറില്‍ സിമ്മില്‍ വച്ച്‌ രണ്ട്‌ വിസില്‍ വരുന്നതു വരെ വേവിച്ച ശേഷം മുകളില്‍ പറഞ്ഞ രീതിയില്‍ ഉള്ള ചേരുവകള്‍ ചേര്‍ത്താലും മതി. പക്ഷെ, ഈ രീതിയിലുള്ളപായസം അമ്പല്ലപ്പുഴ പായസം പോലെയോ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പായസം പോലെയോ ആവും എന്നതാണ്‌ പ്രത്യേകത. പക്ഷെ, ഇതില്‍ അണ്ടിപ്പരിപ്പ്‌ വറുത്തിടാറില്ല. ഏലക്കായും വേണമെന്നില്ല, ഇതിന്‍റെ രുചി ഒന്നു വേറെ തന്നെയാ....

സ്വാമി
വെജിറ്റേറിയന്‍ വിഭവങ്ങളുടെ ഉസ്താദ് എന്നാണ് സ്വാമി അറിയപ്പെടുന്നത്. കുടുംബങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലളിതമായ വിഭവങ്ങള്‍ മുതല്‍ വെജിറ്റേറിയന്‍ ഫൈവ് സ്റ്റാര്‍ ഡിഷ് വരെ സ്വാമി അവതരിപ്പിക്കുന്നു. സ്വാമിയുടെ പാചകക്കുറിപ്പുകള്‍ക്കു പിന്നില്‍ ഭാര്യ രഞ്ജിനിയുടെ സഹായവുമുണ്ട്. പായസങ്ങളും മധുരം കിനിയുന്ന മറ്റ് നുറുങ്ങുകളും സ്വാമിയുടേതായി വായനക്കാരിലെത്തുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അടപ്രഥമന്‍
സേമിയാ പായസം
സുഖിയന്‍
അടപ്രഥമന്‍
സേമിയാ പായസം
പാല്‍പ്പായസം
ആരോഗ്യം
വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മമ്മൂട്ടി വീണ്ടും ചന്തു
പഴശ്ശിരാജയ്ക്ക് ശേഷം എം ടി വാസുദേവന്‍ നായര്‍ രചിക്കുന്ന...
ലാലും ലാല്‍ജോസും, ചിത്രം ’കസിന്‍’
ഹൃത്വിക്കിന് വില്ലനാവണം
സാഹിത്യം
കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace