യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ പാചകം സ്വീറ്റ്സ്
അടപ്രഥമന്‍
- സ്വാമി
അട പ്രഥമനും പഴവും നന്നായി ഇളക്കിയുള്ള സദ്യയൂണ്‌ മലയാളിക്ക്‌ മാത്രമുള്ളതാണെന്ന് തന്നെ കരുതാം. അട പ്രഥമന്‍ ഇഷ്ടപ്പെടാത്ത മലയാളി മലയാളിയല്ല തന്നെ....

വേണ്ട സാധനങ്ങള്‍:

അട - കാല്‍ കിലോ
തേങ്ങാ (തിരുകിയത്‌) - നാലെണ്ണം
ശര്‍ക്കര - മുക്കാല്‍ കിലോ
അണ്ടിപ്പരിപ്പ്‌, നെയ്യ്‌, ഏലക്കാപ്പൊടി എന്നിവ പാകത്തിന്‌

തയ്യാറാക്കേണ്ട വിധം:

ആദ്യം തേങ്ങ നന്നായി അവശ്യം വേണ്ട വെള്ളത്തില്‍ കലര്‍ത്തി രണ്ട്‌ ഗ്ലാസ്‌ പാല്‍ പിഴിഞ്ഞെടുക്കുക. അത്‌ മാറ്റി വച്ച ശേഷം രണ്ടാമതും അതുപോലെ ചെയ്ത്‌ പാലെടുത്ത്‌ മാറ്റിവയ്ക്കുക. മൂന്നാമത്തെ പാലില്‍ അട വേവിക്കുക. അട നന്നായി വേകാന്‍ അനുവദിക്കണം. പിന്നീട്‌ തണുത്ത വെള്ളത്തിലിട്ട്‌ അട ഊറ്റിയെടുക്കുക.

വലിയ പരന്ന പാത്രത്തില്‍ ശര്‍ക്കര പാനിയാക്കി ഉരുക്കിയെടുക്കുക. അതില്‍ വേവിച്ച അട ഇട്ട്‌ നന്നായി വഴറ്റിയെടുക്കുക. പിന്നീട്‌ ഇതില്‍ ആദ്യം രണ്ടാം പാലും ഒരു വിധം തിളച്ചുകഴിയുമ്പോള്‍ ഒന്നാം പാലും ചേര്‍ക്കുക. ചെറു ചൂടോടൊയാവണം ഒന്നാം പല്‍ ചേര്‍ത്ത്‌ ഇളക്കുമ്പോള്‍. നന്നായി ചൂടായിക്കഴിയുമ്പോള്‍ വറുത്ത അണ്ടിപ്പൊടിയും ഉണക്ക മുന്തിരിയും ഏലക്കാ പൊടിയും ചേര്‍ത്ത്‌ ഇളക്കി വാങ്ങിവയ്ക്കുക.

നന്നായി പഴുത്ത പാളയംകോടനോ റോബസ്റ്റയോ, പൂവനാണെങ്കില്‍ ഉത്തമം, പായസത്തോടൊപ്പം ഞെവുടിക്കഴിക്കാന്‍ ബഹു കേമം.

സ്വാമി
വെജിറ്റേറിയന്‍ വിഭവങ്ങളുടെ ഉസ്താദ് എന്നാണ് സ്വാമി അറിയപ്പെടുന്നത്. കുടുംബങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലളിതമായ വിഭവങ്ങള്‍ മുതല്‍ വെജിറ്റേറിയന്‍ ഫൈവ് സ്റ്റാര്‍ ഡിഷ് വരെ സ്വാമി അവതരിപ്പിക്കുന്നു. സ്വാമിയുടെ പാചകക്കുറിപ്പുകള്‍ക്കു പിന്നില്‍ ഭാര്യ രഞ്ജിനിയുടെ സഹായവുമുണ്ട്. പായസങ്ങളും മധുരം കിനിയുന്ന മറ്റ് നുറുങ്ങുകളും സ്വാമിയുടേതായി വായനക്കാരിലെത്തുന്നു.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സേമിയാ പായസം
പാല്‍പ്പായസം
സുഖിയന്‍
അടപ്രഥമന്‍
സേമിയാ പായസം
പാല്‍പ്പായസം
ആരോഗ്യം
വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മമ്മൂട്ടി വീണ്ടും ചന്തു
പഴശ്ശിരാജയ്ക്ക് ശേഷം എം ടി വാസുദേവന്‍ നായര്‍ രചിക്കുന്ന...
ലാലും ലാല്‍ജോസും, ചിത്രം ’കസിന്‍’
ഹൃത്വിക്കിന് വില്ലനാവണം
സാഹിത്യം
കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace