|
| ഉള്ളി തീയല്‍ | |
വേണ്ട വസ്തുക്കള്‍
നീള കീറി അരിഞ്ഞ ചെറിയ ഉള്ളി - ഒരു കപ്പ് തേങ്ങ ചിരകിയത് - ഒരു മുറി വറ്റല്‍ മുളക് - 7 എണ്ണം മല്ലി - 2 ടീ സ്‌പൂണ്‍ കറിവേപ്പില, ഉപ്പ്, പുളി (വളരെ കുറച്ച്) എന്നിവ ആവശ്യത്തിന്
തയാറാക്കേണ്ട വിധം
ആദ്യമായി കീറിയരിഞ്ഞ ചെറിയ ഉള്ളി എണ്ണയിലിട്ട് നന്നായി വഴറ്റുക.
ചീനച്ചട്ടിയിലിട്ട് തേങ്ങ, വറ്റല്‍ മുളക്, മല്ലി, കുറച്ച് കറിവേപ്പില എന്നിവ ചുവക്കെ വറുക്കുക. എന്നിട്ട് അത് നന്നായി അയച്ചെടുക്കുക്.
ചീനച്ചട്ടിയില്‍ കടുക് താളിച്ച് കുറച്ചു വെള്ളം ഒഴിക്കുക. ഇതില്‍ ഉപ്പ്, പുളി പിഴിഞ്ഞത്,മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. നന്നായി ചൂടായ ശേഷം നേരത്തെ തയാറാക്കിയ അരപ്പ് അതില്‍ ഒഴിക്കുക. എന്നിട്ട് വഴറ്റിയ ഉള്ളിയും ചേര്‍ക്കുക. രണ്ട് മിനിട്ട് ചൂടാക്കിയ ശേഷം ചോറ്, ദോശ, ഇഡ്ഡലി എന്നിവയോടൊപ്പം ഉപയോഗിക്കാം.
സ്വാമി വെജിറ്റേറിയന്‍ വിഭവങ്ങളുടെ ഉസ്താദ് എന്നാണ് സ്വാമി അറിയപ്പെടുന്നത്. കുടുംബങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലളിതമായ വിഭവങ്ങള്‍ മുതല്‍ വെജിറ്റേറിയന്‍ ഫൈവ് സ്റ്റാര്‍ ഡിഷ് വരെ സ്വാമി അവതരിപ്പിക്കുന്നു. സ്വാമിയുടെ പാചകക്കുറിപ്പുകള്‍ക്കു പിന്നില്‍ ഭാര്യ രഞ്ജിനിയുടെ സഹായവുമുണ്ട്. പായസങ്ങളും മധുരം കിനിയുന്ന മറ്റ് നുറുങ്ങുകളും സ്വാമിയുടേതായി വായനക്കാരിലെത്തുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാസ്തു - ഇരിപ്പിടങ്ങള്‍ കഴിവതും വീടിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്താവണം ക്രമീകരിക്കേണ്ടത്. അലമാരകള്‍.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വാര്‍ത്ത - പ്രഭാതത്തില്‍ ഏഴുമണിക്ക് മുന്‍പാണ് തണുത്ത വെള്ളത്തില്‍ കുളിക്കേണ്ടത്. ഇത് ശരീരത്തെ മൊത്തമായി ഉണര്‍ത്തുന്നു. പ്രഭാത വ്യായാമത്തിന് ശേഷമാണ് കുളിയെങ്കില്‍ അത്രയും നല്ലത്. |
| |
|
|
|
|
|
|
|