|
| വറ്റക്കൊഴമ്പ് | |
തുവരപ്പരിപ്പ് കൊണ്ടുള്ള കറികളുടെ കൂട്ടത്തില്‍ വറ്റക്കൊഴമ്പിനുള്ള സ്ഥാനം ഒന്നു വേറെ തന്നെയാണ്. സാമാന്യം എരിവ് കൂടുതലുള്ളത് രുചി വര്‍ദ്ധിപ്പിക്കും.
വേണ്ട ചേരുവകള്‍
തുവരപ്പരിപ്പ് - ഒരു ഗ്ലാസ് വറ്റല്‍ മുളക് - 5 എണ്ണം കടലപ്പരിപ്പ് - 50 ഗ്രാം മല്ലിപ്പൊടി - ഒരു ടീ സ്‌പൂണ്‍ കായപ്പൊടി - അര ടീസ്‌പൂണ്‍ ചുണ്ടക്ക അല്ലെങ്കില്‍ മണത്തക്കാളി (ഉണക്കി വറുത്തത്) - ഒരു പിടി പുളി - കുറച്ച് പിഴിഞ്ഞെടുക്കുക കറിവേപ്പില, മല്ലിയില, ഉപ്പ് എന്നിവ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പരിപ്പ് നന്നായി വേവിച്ചു വയ്ക്കുക. കടലപ്പരിപ്പ്, മുളക്, കായപ്പൊടി എന്നിവ വറുത്തരയ്ക്കുക. കുറച്ചു വെള്ളം കലര്‍ത്തി നന്നായി ചൂടാക്കുക. പിന്നീട് പരിപ്പ് വെന്തത്, പുളീവെള്ളം എന്നിവ ചേര്‍ത്ത് ചൂടാക്കുക.
ഒരു ചീനച്ചട്ടിയില്‍ രണ്ട് സ്‌പൂണ്‍ എണ്ണയൊഴിച്ച് കറിവേപ്പിലയിട്ട് മണത്തക്കാളി അല്ലെങ്കില്‍ ചുണ്ടയ്ക്കാ ചേര്‍ത്ത് നന്നായി വറുത്ത ശേഷം അതില്‍ കടുക് വറുക്കുക. അതില്‍ ആദ്യം തയാറാക്കി വച്ച പരിപ്പും മറ്റും ചേര്‍ക്കുക. നന്നായി തിളയ്ക്കുമ്പോള്‍ മല്ലിയില ചേര്‍ത്ത് വാങ്ങിവയ്ക്കുക. ചെറു ചൂടോടെ ഉപയോഗിക്കാവുന്നതാണ്.
സ്വാമി വെജിറ്റേറിയന്‍ വിഭവങ്ങളുടെ ഉസ്താദ് എന്നാണ് സ്വാമി അറിയപ്പെടുന്നത്. കുടുംബങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലളിതമായ വിഭവങ്ങള്‍ മുതല്‍ വെജിറ്റേറിയന്‍ ഫൈവ് സ്റ്റാര്‍ ഡിഷ് വരെ സ്വാമി അവതരിപ്പിക്കുന്നു. സ്വാമിയുടെ പാചകക്കുറിപ്പുകള്‍ക്കു പിന്നില്‍ ഭാര്യ രഞ്ജിനിയുടെ സഹായവുമുണ്ട്. പായസങ്ങളും മധുരം കിനിയുന്ന മറ്റ് നുറുങ്ങുകളും സ്വാമിയുടേതായി വായനക്കാരിലെത്തുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - അമിതവണ്ണം പലരുടെയും ഉറക്കം കെടുത്തുന്ന ഒരു സംഗതിയാണ്. മറ്റുള്ളവരുടെ പരിഹാസങ്ങള്‍ക്കൊപ്പം |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - കനേഡിയന്‍ ഉരുക്ക് ഭീമന്‍മാരായ അല്‍ഗോമയെ എസ്സാര്‍ ഗ്ലോബല്‍ ഏറ്റെടുത്തു. 7073 കോടി രൂപയ്ക്കാണ് എസ്സാര്‍ അല്‍ഗോമയെ സ്വന്തമാക്കിയത്... |
| |
|
|
|
|
|
|
|