|
| ആറ്റുകാല്‍ പൊങ്കാല |
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സുപ്രസിദ്ധമാണ്. കഴിഞ്ഞ വര്‍ഷത്തെ വന്‍ ജനപങ്കാളിത്തത്തിന്‍റെ അടിസ്ഥാനത്തില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം കരസ്ഥമാക്കിയ പൊങ്കാലക്ക് വര്‍ഷംതോറും എത്തുന്ന ഭക്തരുടെ സംഖ്യ വര്‍ധിച്ച് വരുന്നതായാണ് കണക്കുകള്‍.
ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരത്തിലെ കണ്ണകി ദേവിയാണ് ആറ്റുകാല്‍ ഭഗവതിയെന്നാണ് സങ്കല്‍പം. തന്‍റെ ഭര്‍ത്താവിനെ വധിച്ചതില്‍ കോപാകുലയായി മധുര നഗരം ചുട്ടുകരിച്ച ദേവി കൊടുങ്ങല്ലൂരിലേക്ക് യാത്രയായതായാണ് ഐതിഹ്യം. കൊടുങ്ങലൂരിലേക്കുള്ള യാത്രാമധ്യേ ആറ്റുകാലിലെത്തിയ ദേവിയെ നാട്ടുകാര്‍ പൊങ്കാലയിട്ട് സ്വീകരിച്ചു.
ഭക്തര്‍ ചേര്‍ന്ന് പൊങ്കാലയിട്ട് സ്വീകരിച്ചതിനെ തുടര്‍ന്ന് കോപം ശമിച്ച ദേവി അവരെ അനുഗ്രഹിച്ചു. ഈ ചടങ്ങിന്‍റെ ഓര്‍മപുതുക്കാനായാണ് വര്‍ഷംതോറും പൊങ്കാല നടക്കുന്നത്. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന പത്ത് ദിവസത്തെ ഉത്സവത്തിന്‍റെ ഭാഗമായാണ് പൊങ്കാല നടക്കുന്നത്. കാര്‍ത്തിക നാളിലാണ് പൊങ്കാല അര്‍പ്പിക്കല്‍. അടുപ്പുവെട്ടല്‍ ചടങ്ങോടെയാണ് പൊങ്കാലക്ക് തുടക്കമാകുക.
ശ്രീകോവിലില്‍ നിന്നും കൊണ്ടുവരുന്ന അഗ്നി ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലേക്ക് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പകരും. ഇതോടെ ക്ഷേത്ര പരിസരത്തുള്ള അടുപ്പുകളിലും ശരണമന്ത്രങ്ങളോടെ അഗ്നി ജ്വലിക്കും.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ലേഖനം - വിഷുക്കൈനേട്ടം മലയാളനാടിന്‍റെ വികാരമാണ്. വിഷുദിനം രാവിലെ കിട്ടുന്ന... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| പ്രമുഖരുടെ ജാതകഫലം - അഭിഷേക് ബച്ചന് ഇത് നല്ല കാലമാണ്. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ.... |
| |
|
|
|
|
|
|
|