|
| ലോകനന്മയ്‌ക്കായി കുരിശുമരണം | | - ബിജു |
| തിരുവനന്തപുരം(ഏജന്‍സി), ചൊവ്വ, 10 ഏപ്രില്‍ 2007 |
|
ലോകജനതയുടെ നന്മയ്‌ക്കായി യേശുക്രിസ്തു കുരിശുമരണം വരിച്ച ദിവസമാണ് ദു:ഖവെള്ളി. ഈ വിശുദ്ധ ദിനം അതുകൊണ്ടു തന്നെ ക്രിസ്തുവിനു വേണ്ടിയുള്ള കണ്ണീരര്‍ച്ചനയായി മാറുന്നു. ജനങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായുള്ള ആ കുരിശുമരണത്തിന്‍റെ ഓര്‍മ്മദിവസം ദൈവനാമം ഉരുവിട്ടുള്ള ആരാധന നടത്തിയാണ് ലോകം ആചരിക്കുന്നത്.
പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും കേരളത്തില്‍ ദു:ഖവെള്ളി കടന്നു പോകും. ആരാധനാലയങ്ങളില്‍ കുരിശിന്‍റെ മഹത്വത്തെ വാഴ്ത്തും. ഈ ദിവസം ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.വിശ്വാസികള്‍ ഉപവാസം അനുഷ്ഠിച്ച് ആരാധനാലയങ്ങളിലെത്തും. പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നടക്കും.
കാല്‍വരിയിലേക്കുള്ള യേശുവിന്‍റെ യാത്രയെ അനുസ്‌മരിച്ച് കേരളത്തില്‍ ക്രിസ്ത്യാനികള്‍ കുരിശും ചുമന്ന് പരിഹാര പ്രദക്ഷിണം നടത്തും. ഗാഗുല്‍ത്താമലയുടെ മുകളിലെത്തും വരെ യേശുക്രിസ്തു അനുഭവിച്ച പീഡനങ്ങളെയും യാതനകളെയും വിശ്വാസികള്‍ സ്മരിക്കുന്നു. കുരിശില്‍ കിടന്നുകൊണ്ട് യേശുക്രിസ്തു ജനത്തോട് അരുളിചെയ്ത കാര്യങ്ങള്‍ മനുഷ്യ ജീവിതത്തിലെ സ്‌നേഹത്തിന്‍റെ ഉത്തമവചനങ്ങളാണ്.
കുരിശിന്‍റെ വഴി, കുരിശിന്‍റെ അനാച്ഛാദനം, വിശുദ്ധ കുര്‍ബാന, ആരാധന എന്നിങ്ങനെ ഒട്ടേറെ ചടങ്ങുകളാണ് ദു:ഖവെള്ളി ദിനത്തില്‍ ആരാധനാലയങ്ങളില്‍ നടക്കുക.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്. |
| |
|
|
|
|
|
|
|
|
|
| വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്... |
| |
|
|
|
|
|
|
|