|
| ഗാഗുല്‍ത്ത: പ്രത്യാശയുടെ പ്രതീകം | |
ജറുസലേം നഗരത്തിലെ ഒരു ചെറിയ മലയായിരുന്നു ഗാഗുല്‍ത്ത. കുറ്റവാളികളെ കുരിശില്‍ തറച്ചുകൊല്ലുവാനായാണ് യഹൂദന്‍മാര്‍ ഈസ്ഥലം ഉപയോഗിച്ചിരുന്നതെന്ന് കരുതപെടുന്നു. ക്രൂശിതരുടെ സ്ഥലമായതിനാല്‍ ഗാഗുല്‍ത്ത തലയോട്ടികളുടെ സ്ഥലം എന്നു കൂടി അറിഅയപ്പെട്ടു. കാല്‍വരി മലയെന്നാണ് ഗാഗുല്‍ത്ത മലകളുടെ മറ്റൊരു പേര്. യേശുവിനെ ക്രൂശിച്ചത് ഗാഗുല്‍ത്ത മലകളിലാണ്.
എന്നാല്‍, തലയോട്ടി എന്ന പേരു വരാന്‍ മറ്റൊരു കാരണം കൂടിയുണ്ടെന്ന് ചില പാരമ്പര്യവിശ്വാസങ്ങളുണ്ട്. യേശുവിന്‍റെ കുരിശു നാട്ടിയപ്പോള്‍ അത് ഇളകാതിരിക്കാന്‍ കല്ലിനു പകരമായി ഉപയോഗിച്ചത് ഒരു തലയോട്ടിയായിരുന്നുവെന്നതാണത് അതില്‍ പ്രധാനം. ആ തലയോട്ടി ആദിപിതാവായ ആദത്തിത്തിന്‍റേതായിരുന്നുവത്രേ. യേശുവിന്‍റെ രക്‌തം ആ തലയോട്ടിയിലേക്ക് ഇറ്റുവീണപ്പോഴാണ് ആദം സ്വര്‍ഗത്തിലേക്ക് പ്രവേശിക്കപ്പെട്ടതെന്നും ഈ കഥ പറയുന്നു.
മധ്യപൂര്‍വ്വ ദേശത്ത് കൊലപാതകം പോലുള്ള വലിയ കുറ്റങ്ങള്‍ ചെയ്യുന്ന കുറ്റവാളികള്‍ക്ക് കുരിശില്‍ തറച്ചുള്ള മരണമായിരുന്നു ശിക്ഷ. ശിക്ഷിക്കപ്പെട്ട വ്യക്‌തി തന്നെ ക്രൂശിക്കുവാനുള്ള കുരിശും ചുമന്നുകൊണ്ടു വേണം വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്കു പോകാന്‍. ഇപ്രകാരം യേശു കുരിശു ചുമന്നുകൊണ്ടു പോയത് ഗാഗുല്‍ത്ത മലകളിലേക്കായിരുന്നു. അതു വരെ ഭീതിയുടെയും മരണത്തിന്‍റെയും മലയെന്നറിയപ്പെട്ടിരുന്ന ഗാഗുല്‍ത്ത യേശുവിന്‍റെ കുരിശുമരണത്തോടെ ഉയര്‍പ്പിന്‍റെയും പ്രത്യാശയുടെയും പുതിയ പ്രതീകങ്ങളായി.
ബെബിളില്‍ നാലു സുവിശേഷകരും ഗാഗുല്‍ത്താ മലയെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ‘തലയോട്ടിയുടെ സ്ഥലമെന്നു വിളിക്കപ്പെടുന്ന ഗാഗുല്‍ത്തായില്‍ എത്തിയപ്പോള്‍, അവര്‍ അവിടുത്തേക്ക് കയ്പുകലര്‍ത്തിയ വീഞ്ഞു കുടിക്കാന്‍ കൊടുത്തു(മത്തായി 27:32), "അവിടുന്ന് സ്വന്തം കുരിശും വഹിച്ചുകൊണ്ട് തലയോട്ടിയുടെ സ്ഥലം, എബ്രായഭാഷയില്‍ ഗൊല്‍ഗോത്താ എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി(യോഹന്നാന്‍ 19:17) "തലയോടിന്‍റെ സ്ഥലം എന്നര്‍ഥമുള്ള ഗാഗുല്‍ത്താ എന്ന സ്ഥലത്തേക്ക് അവര്‍ അവിടുത്തെ കൊണ്ടു പോയി. (മര്‍ക്കോസ് 15:22) ""അവര്‍ തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്തെത്തി. അവിടെ അവര്‍ യേശുവിനെ കുരിശില്‍ തറച്ചു(ലൂക്കാ 23: 33).
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്. |
| |
|
|
|
|
|
|
|
|
|
| വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്... |
| |
|
|
|
|
|
|
|