|
| നന്മയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് | | - ബിജു |
| തിരുവനന്തപുരം(ഏജന്‍സി), ചൊവ്വ, 10 ഏപ്രില്‍ 2007 |
|
നന്മയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ദിനമാണ് ഈസ്റ്റര്‍. ലോകത്ത് കലങ്ങിക്കിടക്കുന്ന തിന്മയെ അലിയിക്കാന്‍ നന്മ പെയ്തിറങ്ങുന്ന ദിനം. കല്ലറയില്‍ മറവു ചെയ്യപ്പെട്ട ക്രിസ്തുദേവന്‍ പുതിയ വെളിച്ചമായി ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ്മ പുതുക്കല്‍.
ലോകമെമ്പാടും ഈസ്റ്റര്‍ ആഘോഷത്തിന്‍റെ പ്രഭയിലാണ്. ആരാധനാലയങ്ങളില്‍ വിശുദ്ധപ്രാര്‍ത്ഥനകള്‍ നടക്കുന്നു. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സ്പര്‍ദ്ധകള്‍ക്കെതിരെ സ്നേഹം നിറഞ്ഞ പോരാട്ടം. ക്രൈസ്തവവിശ്വാസികള്‍ക്ക് ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ പുലരിവരെ ഒരു വിശുദ്ധ ആഴ്ചയാണ്. ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും ആനന്ദത്തിന്‍റെയും ഒരു വാരം.
തിരുവത്താഴത്തിന്‍റെ ഓര്‍മ്മയില്‍ പെസഹാ വ്യാഴവും കുരിശുമരണത്തിന്‍റെ സ്മരണയില്‍ ദു:ഖവെള്ളിയും ഒടുവില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ കാഹളസ്വരവുമായി ഈസ്റ്ററും വരുന്നു. യേശുവില്‍ ലോകജനത പുതിയ മനുഷ്യരായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്.
പാപത്തെ ഇല്ലായ്‌മ ചെയ്യുന്ന ഒരു വാരമാണ് ഈസ്റ്റര്‍ ദിനാഘോഷത്തോടെ പൂര്‍ണമാകുന്നത്. ലോകം ചെയ്യുന്ന പാപങ്ങളെക്കുറിച്ച് സ്മരിക്കാനും അതില്‍ പശ്ചാത്താപിക്കുവാനും ഒടുവില്‍ പുതിയൊരു ലോകത്തിനായി ഉയര്‍ന്നു വരുവാനുമുള്ള ദിവസങ്ങള്‍. വിശുദ്ധ ഈസ്റ്ററിന് ശേഷമുള്ള ദിനങ്ങള്‍ സ്നേഹത്തിന്‍റെയും നന്മയുടേതുമാകാന്‍ ഏവരും പ്രാര്‍ത്ഥിക്കേണ്ട അവസരമാണിത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്. |
| |
|
|
|
|
|
|
|
|
|
| വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്... |
| |
|
|
|
|
|
|
|