യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ലേഖനം
ഭക്തിയുടെ നിറവില്‍ പേട്ടതുള്ളല്‍
29 നവം‌ബര്‍ 2007   ( 18:48 IST )
അയ്യപ്പ സ്വാമി മഹിഷിയെ നിഗ്രഹിച്ചതിന്‍റെ ഓര്‍മ്മപുതുക്കലായി നടക്കുന്ന ചടങ്ങാണ് പേട്ടതുള്ളല്‍. മഹിഷിയുടെ ഉടല്‍ വന്ന് വീണ സ്ഥലമായ എരുമേലിയിലാണ് പേട്ടതുള്ളല്‍ നടക്കുക. ധനുമാസം 27ന് ‘പ്രായ്ശ്ചിത്തം’ എന്ന ചടങ്ങോടെയാണ് പേട്ടതുള്ളലിന് പ്രാരംഭം കുറിക്കുക. വ്രതാനുഷ്‌ഠാന നാളുകളില്‍ കര്‍മം കൊണ്ടോ വാക്കു കൊണ്ടോ മനസു കൊണ്ടോ ചെയ്ത പാപങ്ങള്‍ പൊറുക്കണമെന്ന് അഭ്യര്‍ഥിച്ച് ഒരു നാണയവും വെറ്റിലയും അടക്കയും ഇരുമുടിക്കെട്ടില്‍ വച്ച് വന്ദിക്കുന്ന ചടങ്ങാണ് പ്രായ്ശ്ചിത്തം.

സമസ്ത അപരാധങ്ങള്‍ക്കും മാപ്പ് അപേക്ഷിച്ച ശേഷം എട്ടടിയോളം നീളമുള്ള കമ്പില്‍ പച്ചക്കറികളും കിഴങ്ങുകളും അടങ്ങിയ കമ്പിളി കെട്ടിതൂക്കും. രണ്ട് അയ്യപ്പന്‍‌മാര്‍ ചേര്‍ന്ന് കമ്പിന്‍റെ അഗ്രങ്ങള്‍ തോളില്‍ വഹിക്കുന്നു. ബാക്കിയുള്ളവര്‍ ശരക്കോല്‍, പച്ചിലക്കമ്പുകള്‍ എന്നിവ കൈയില്‍ വഹിക്കുന്നു. കുങ്കുമം, ഭസ്മം, കരി എന്നിവ ദേഹം മുഴുവന്‍ വാരി പൂശിയ ശേഷം അയ്യപ്പന്‍‌മാര്‍ ഭക്തിയോടെ താളത്തില്‍ പേട്ടതുള്ളല്‍ ആരംഭിക്കും. നാദസ്വരവും ചെണ്ടയും കൈമണിയും തുള്ളലിന് അകമ്പടിയായി ഉണ്ടാകും. സമീപത്തുള്ള വാവരുടെ പള്ളിയങ്കണത്തിലാണ് പേട്ടതുള്ളല്‍ അവസാനിക്കുക. മതസൌഹാര്‍ദത്തിന്‍റെ സന്ദേശം വിളിച്ചോതുന്ന ഒരു ചടങ്ങ് കൂടിയാണിത്. ആലങ്ങാട്, അമ്പലപ്പുഴ സംഘങ്ങളുടെ പേട്ടതുള്ളലാണ് പ്രസിദ്ധം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പതിനെട്ടിന്‍റെ വിശുദ്ധി
ദര്‍ശനം: അപരിചിതരെ ഒഴിവാക്കുക
ഹൃദ്രോഗികള്‍ മലചവിട്ടുമ്പോള്‍
ശബരിമലയില്‍ ഹെല്‍‌പ് ലൈന്‍
ചെന്നൈയിലെ മണ്ഡലകാലം
തിരക്കേറി: ശബരിമലയില്‍ സുരക്ഷയ്ക്ക് കമാന്‍ഡോകള്‍
ആരോഗ്യം
വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മമ്മൂട്ടി വീണ്ടും ചന്തു
പഴശ്ശിരാജയ്ക്ക് ശേഷം എം ടി വാസുദേവന്‍ നായര്‍ രചിക്കുന്ന...
ലാലും ലാല്‍ജോസും, ചിത്രം ’കസിന്‍’
ഹൃത്വിക്കിന് വില്ലനാവണം
സാഹിത്യം
കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace