യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ലേഖനം
തിരുവാഭരണം ദിവ്യാഭരണം
30 നവം‌ബര്‍ 2007   ( 16:24 IST )
തിരുവാഭരണ ഘോഷയാത്ര മണ്ഡലകാലത്തെ ഒരു പ്രധാന സവിശേഷതയാണ്. പന്തളം കൊട്ടാരത്തില്‍ നിന്നാണ് ഘോഷയാത്ര സന്നിധാനത്തെത്തുന്നത്. അയ്യപ്പന്‍ കാനനവാസനായപ്പോള്‍ ഉപേക്ഷിച്ച ആഭരണങ്ങളാണ് അവ. മകരവിളക്ക് കാലത്ത് ഈ തിരുവാഭരണങ്ങള്‍ അയ്യപ്പനെ അണിയിക്കാനുള്ള അവകാശം പന്തളം രാജവംശത്തിന് ലഭിച്ചു.

മകരവിളക്കിനു രണ്ടു ദിവസം മുമ്പ് തിരുവാഭരണങ്ങള്‍ പന്തളം രാജപ്രതിനിധിയുടെ നേതൃത്വത്തിലാണ് ശബരിമലയ്ക്കു കൊണ്ടുപോകുന്നത്‌. കാല്‍നടയായാണ് തിരുവാഭരണഘോഷയാത്ര. തിരുവാഭരണത്തിന്‍റെ വരവറിയിച്ച്‌ കൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിടും. ശരണംവിളികളും കതിനാവെടികളും മുഴങ്ങിക്കേള്‍ക്കും. ‍പഞ്ചവാദ്യത്തിന്‍റെ താളമേളത്തില്‍ തുള്ളി ഉറഞ്ഞാണ്‌ തിരുവാഭരണ ഘോഷയാത്ര വരുന്നത്.

തങ്കത്തില്‍ നിര്‍മ്മിച്ച കലശക്കുടം, കിരീടത്തോടു കൂടിയ തിരുമുഖം, അരപ്പട്ട, ശരപ്പൊളിമാല, വില്വദളമാല, എരിക്കിന്‍പൂമാല, നവരത്നമോതിരം, വാള്‍, ചുരിക, പൂര്‍ണ, പുഷ്ക്കല, ആന, കുതിര, സ്വര്‍ണക്കുമിളയുള്ള ചുവപ്പ്‌, കറുപ്പ്‌ എന്നീ കൊടികള്‍, നെറ്റിപ്പട്ടം, തിടമ്പിന്‍റെ ഉറ എന്നിവയാണ് തിരുവാഭരണം. മൂന്ന് പെട്ടികളിലാണ് തിരുവാഭരണം എത്തുക. ഇതില്‍ ഒരു പെട്ട് സന്നിധാനത്തും മറ്റ് രണ്ടും മാളികപ്പുറത്തേക്കും എത്തിക്കുന്നു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഭക്തിയുടെ നിറവില്‍ പേട്ടതുള്ളല്‍
പതിനെട്ടിന്‍റെ വിശുദ്ധി
ദര്‍ശനം: അപരിചിതരെ ഒഴിവാക്കുക
ഹൃദ്രോഗികള്‍ മലചവിട്ടുമ്പോള്‍
ശബരിമലയില്‍ ഹെല്‍‌പ് ലൈന്‍
ചെന്നൈയിലെ മണ്ഡലകാലം
ആരോഗ്യം
വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മമ്മൂട്ടി വീണ്ടും ചന്തു
പഴശ്ശിരാജയ്ക്ക് ശേഷം എം ടി വാസുദേവന്‍ നായര്‍ രചിക്കുന്ന...
ലാലും ലാല്‍ജോസും, ചിത്രം ’കസിന്‍’
ഹൃത്വിക്കിന് വില്ലനാവണം
സാഹിത്യം
കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace