|
| പമ്പ വിളക്കും സദ്യയും |
| 3 ഡിസംബര്‍ 2007 ( 13:29 IST ) | |
മകര വിളക്കിന് തലേദിവസം പുണ്യനദിയായ പമ്പയുടെ തീരത്ത് അയ്യപ്പന്‍മാര്‍ നടത്തുന്ന ഗംഭീര സദ്യയാണ് പമ്പ സദ്യ. സദ്യക്ക് അയ്യപ്പന്‍മാരോടൊത്ത് അയ്യപ്പ സ്വാമിയും വന്നെത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ബലി കര്‍മ്മങ്ങള്‍ക്ക് ശേഷമാണ് അയ്യപ്പന്‍മാര്‍ എല്ലാ വിഭവങ്ങളും ചേര്‍ത്ത് സദ്യയൊരുക്കുക. മുന്‍ കാലങ്ങളില്‍ സദ്യക്ക് ആവശ്യമായ സാധനസാമഗ്രികളെല്ലാം അയ്യപ്പന്‍മാര്‍ ചുമന്ന് കൊണ്ടുവരികയായിരുന്നു. എന്നാല്‍ കാലം മാറിയതോടെ ശബരിമലയില്‍ തന്നെ എല്ലാ സാമഗികളും ലഭിച്ച് തുടങ്ങിയിട്ടുണ്ട്.
ഉച്ചക്ക് നടക്കുന്ന വിശാലമായ സദ്യക്ക് ശേഷം അന്നേ ദിവസം സന്ധ്യക്കാണ് പമ്പ വിളക്ക് നടക്കുക. മുളമുറിച്ച് പല ആകൃതിയിലുള്ള ദീപസ്തംഭങ്ങള്‍ ഉണ്ടാക്കി ഇവയില്‍ മണ്‍ചെരാതുകള്‍ കത്തിച്ച് നദിയിലൊഴുക്കും. പമ്പയില്‍ ഓളങ്ങള്‍ക്കൊപ്പം ദീപങ്ങള്‍ ചലിക്കുന്ന കാഴ്ച നയനമനോഹരമാണ്. കലിയുരവരദനായ അയ്യപ്പസ്വാമിയുടെ തിരുസന്നിധിയില്‍ മകര വിളക്ക് തെളിയുന്നതിന് മുമ്പ് നടക്കുന്ന ഈ ചടങ്ങുകളില്‍ വര്‍ഷം തോറും പതിനായിരകണക്കിന് അയ്യപ്പന്‍മാരാണ് പങ്കാളികളാകുക.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ.... |
| |
|
|
|
|
|
|
|