യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ലേഖനം
വേട്ടവിളിയും മാളികപ്പുറത്തമ്മയും
3 ഡിസംബര്‍ 2007   ( 18:37 IST )
വേട്ടവിളിയെന്ന ചടങ്ങ് അയ്യപ്പ സ്വാമിയുടെ ബ്രഹ്മചര്യവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവുമായി ഇടകലര്‍ന്ന ചടങ്ങാണ്. ശബരിമല ദര്‍ശനത്തിന് കന്നി അയ്യപ്പന്‍‌മാര്‍ ഇല്ലാത്ത വര്‍ഷം മാളികപ്പുറത്തമ്മയെ വിവാഹം ചെയ്യാമെന്ന് അയ്യപ്പസ്വാമി ഉറപ്പ് നല്‍കിയെന്നാണ് കഥ. ഇതിനെ ഓര്‍മ്മിപ്പിച്ച് മകരം ഒന്നിന് സര്‍വ്വാഭരണ വിഭൂഷിതയായ മാളികപ്പുറത്തമ്മയെ പതിനെട്ടാം‌പടി വരെ എഴുന്നള്ളിച്ച് കൊണ്ടുവരും. തുടര്‍ന്നാണ് വേട്ടവിളി എന്ന ചടങ്ങ്.

കന്നി അയ്യപ്പന്‍)മാര്‍ വന്നിട്ടുണ്ടോ എന്ന് വിളിച്ചു ചോദിക്കുന്നതാണ് ചടങ്ങ്. ഇതിനുള്ള ഉത്തരമായി ശരംകുത്തിയില്‍ പോയി നോക്കൂ എന്ന് പറയും. ഇതോടെ മാളികപ്പുറത്തമ്മയെ ശരംകുത്തിയിലേക്ക് ആചാരപൂര്‍വ്വം എഴുന്നള്ളിപ്പിക്കും. ശരംകുത്തിയാലില്‍ ചെന്ന് നോക്കുന്ന ദേവി ശരങ്ങള്‍ കണ്ട് ദുഖിതയായി മടങ്ങും.

കന്നി അയ്യപ്പന്‍‌മാര്‍ ശരംകുത്തിയില്‍ വന്ദിച്ച് വലംവച്ച് ശരം തറച്ച ശേഷമാണ് അയ്യപ്പ ദര്‍ശനത്തിന് പോകുക. അതിനാല്‍ തന്നെ ശരംകുത്തിയില്‍ ശരങ്ങള്‍ ഇല്ലാത്ത വര്‍ഷങ്ങള്‍ ഉണ്ടാകാറില്ല. എന്നാലും വര്‍ഷം തോറും ഒരു അനുഷഠാനം പോലെ വേട്ടവിളിയും മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തും നടക്കും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പമ്പ വിളക്കും സദ്യയും
പമ്പാസ്നാനം പരമപവിത്രം
തിരുവാഭരണം ദിവ്യാഭരണം
ഭക്തിയുടെ നിറവില്‍ പേട്ടതുള്ളല്‍
പതിനെട്ടിന്‍റെ വിശുദ്ധി
ദര്‍ശനം: അപരിചിതരെ ഒഴിവാക്കുക
ആരോഗ്യം
വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മമ്മൂട്ടി വീണ്ടും ചന്തു
പഴശ്ശിരാജയ്ക്ക് ശേഷം എം ടി വാസുദേവന്‍ നായര്‍ രചിക്കുന്ന...
ലാലും ലാല്‍ജോസും, ചിത്രം ’കസിന്‍’
ഹൃത്വിക്കിന് വില്ലനാവണം
സാഹിത്യം
കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace