യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ലേഖനം
ത്യാഗസ്മരണയുണര്‍ത്തി ബലി പെരുന്നാള്‍
ചൊവ്വ, 11 ഡിസംബര്‍ 2007   ( 14:55 IST )
മനസും ശരീരവും സര്‍വശക്തനായ അല്ലാഹുവിന് സമര്‍പ്പിക്കുന്ന ത്യാഗത്തിന്‍റെ സ്മരണകളുണര്‍ത്തിയാണ് ബലി പെരുന്നാളെത്തുന്നത്. ഹിജറ വര്‍ഷത്തില്‍ അവസാന മാസമായ ‘ദുല്‍ഹജി’ലെ പത്താം ദിവസമാണ് ബക്രീദ് ആഘോഷിക്കുന്നത്.

ബലി ഈദ് എന്നാല്‍ അറബിയില്‍ ഉത്സവമെന്നും ബകര്‍ എന്ന വാ‍ക്കിന് അറബിയില്‍ ആട് എന്നും അര്‍ത്ഥമുണ്ട്. ഇതില്‍ നിന്നാണ് ബക്രീദ് എന്ന പേരിന്‍റെ ഉത്ഭവമെന്ന് കരുതുന്നു. ഈദ്-ഉല്‍-അസഹ എന്നും ബക്രീദ് അറിയപ്പെടുന്നു.

ഐതിഹ്യം

പ്രവാചകനായ ഇബ്രാഹിം തന്‍റെ ഏകപുത്രനായ ഇസ്മയിലിനെ ദൈവ നിര്‍ദേശമനുസരിച്ച് ബലി നല്‍കാന്‍ തയാറായതിന്‍റെ സ്മരണയ്ക്കാണ് ബക്രീദ് ആഘോഷിക്കുന്നത്. അല്ലാഹുവിന് ആടുകളെ ബലി നല്‍കിയിരുന്ന ഇബ്രാഹിമിന് ഒരിക്കല്‍ ഒരു സ്വപ്നദര്‍ശനമുണ്ടായി. മകനായ ഇസ്മയിലിനെ തനിക്ക് ബലി നല്‍കണമെന്ന് അല്ലാഹു ഇബ്രാഹിമിനോട് സ്വപ്നത്തില്‍ ആവശ്യപ്പെട്ടു.

തന്‍റെ ഒരേയൊരു മകനായ ഇസ്മയിലിനെ ബലി നല്‍കുവാന്‍ ഇബ്രാഹിം വിമുഖനായിരുന്നു. മൂന്ന് തവണ ഇതേ സ്വപ്നമുണ്ടായപ്പോള്‍ മാത്രമാണ് ഇബ്രാഹിം ഇക്കാര്യം മകനോട് പറഞ്ഞത്. യാതൊരു എതിര്‍പ്പുമില്ലാതെ ഇസ്മയില്‍ ബലിക്ക് സമ്മതിച്ചു. അല്ലാഹുവിലും തന്‍റെ പിതാവിലും ആ ബാലനുണ്ടായിരുന്ന വിശ്വാസം അചഞ്ചലമായിരുന്നു.

അങ്ങനെ ബലിക്ക് തയാറായി ഇരുവരും മിനായിലെ കുന്നിന്‍മുകളിലെത്തി. ഇസ്മയില്‍ തന്നെ അച്ഛന്‍റെ കണ്ണ് കെട്ടിക്കൊടുത്തു. മകനെ ബലി കൊടുക്കാന്‍ ഇബ്രാഹിം ഒരുങ്ങിയപ്പോള്‍ ഒരു അശരീരിയുണ്ടായി. 'നിന്‍റെയും നിന്‍റെ മകന്‍റെയും വിശ്വാസത്തില്‍ ഞാന്‍ തൃപ്തനായിരിക്കുന്നു'. സര്‍വശക്തനായ അല്ലാഹുവായിരുന്നു അത്. ഖുറാന്‍ പൂര്‍ത്തിയായതായി പ്രഖ്യാപിക്കപ്പെട്ട ദിവസമാണ് ബക്രീദ് ദിനമെന്നും വിശ്വാസമുണ്ട്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ദശാവതാര മാഹാത്മ്യം
കല്ലിടുംകുന്നിലെ ഐതിഹ്യം
വേട്ടവിളിയും മാളികപ്പുറത്തമ്മയും
പമ്പ വിളക്കും സദ്യയും
പമ്പാസ്നാനം പരമപവിത്രം
തിരുവാഭരണം ദിവ്യാഭരണം
ആരോഗ്യം
വാര്‍ത്ത - ഒരു രസത്തിന് ആരംഭിക്കുന്ന മദ്യപാനം ഗുരുതരമായ മദ്യപാനത്തിലേക്ക് നയിക്കുന്നതുപോലെ അപകടകാരികളാണ്...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മമ്മൂട്ടി വീണ്ടും ചന്തു
പഴശ്ശിരാജയ്ക്ക് ശേഷം എം ടി വാസുദേവന്‍ നായര്‍ രചിക്കുന്ന...
ലാലും ലാല്‍ജോസും, ചിത്രം ’കസിന്‍’
ഹൃത്വിക്കിന് വില്ലനാവണം
സാഹിത്യം
കഥ - വാനമേഘങ്ങളിലൂടെ തെന്നിക്കളി ക്കണം... പിന്നെ ചിറകുകള്‍ തളര്‍ത്തി അസ്ത്രം പോലെ ഭൂമിയിലേക്ക് തിരികെ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace