|
| ഹജ്ജ്: വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ |
| ജിദ്ദ(ഏജന്‍സി), 17 ഡിസംബര്‍ 2007 ( 10:43 IST ) | |
ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കമാകുമ്പോള്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഇത്തവണ എത്തിച്ചേര്‍ന്നിരിക്കുന്നത്. മുന്‍ തീര്‍ത്ഥാടന കാലങ്ങളേക്കാള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഇത്തവണ മിനായിലും അറഫായിലും ഒരുക്കിയിട്ടുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കാനുള്ള സജ്ജീകരണങ്ങള്‍ സജീവമാണ്. മിനായിലേക്കും അറഫായിലേക്കുമുള്ള വിശ്വാസികളുടെ ഒഴുക്ക് ഒരേ ഗതിയില്‍ മുന്നോട്ടു പോകും വിധമാണ് സംവിധാനം. നിരത്തുകളിലോ പാതയോരങ്ങളിലോ തീര്‍ത്ഥാടകര്‍ തങ്ങാന്‍ പാടുള്ളതല്ല.
30000 ടെന്‍റുകളാണ് മിനായില്‍ ഉയര്‍ന്നിട്ടുള്ളത്. പതിമൂന്ന് നിലകള്‍ വീതമുള്ള അഞ്ച് കെട്ടിടങ്ങളും ഒരുക്കിയിട്ടുണ്ട്. ടെന്‍റുകള്‍ തീ പിടിക്കാത്ത പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ളവയാണ്. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ സുരക്ഷ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
പാചകവാതകം ഉപയോഗിക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ബുദ്ധിയുടെ കാര്യത്തില്‍ മനുഷ്യന്‍ ‘പുലി’യാണെങ്കിലും, ചില കാര്യങ്ങളില്‍ നാം വട്ടപ്പൂജ്യം മാത്രമാണെന്ന് സമ്മതിച്ചേ മതി.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - ചൂഢാമണി നഷ്‌ടപ്പെട്ട നിരാലംബ നാണ് ഞാന്‍... കൃഷ്‌ണാ, ചലമൊലിക്കുന്ന വൃണങ്ങളുമായി മൂവായിരം വര്‍ഷം ഭാരതത്തിന്‍റെ വനാന്തരങ്ങളിലൂടെ അലയു... |
| |
|
|
|
|
|
|
|