|
| സാഹോദര്യ സന്ദേശവുമായി ഹജ്ജ് |
| തിങ്കള്‍, 17 ഡിസംബര്‍ 2007 ( 17:27 IST ) | |
പുണ്യ നഗരമായ മെക്കയില്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലുള്ള ഇസ്ലാം വിശ്വാസികള്‍ ഒത്തുചേരുന്ന വിശുദ്ധ വേളയാണ് ഹജ്ജ്. സാഹോദര്യത്തിന്‍റെയും സമഭാവനയുടെയും സന്ദേശം പകര്‍ന്നു നല്‍കുന്ന തീര്‍ഥാടന കാലം. ഒരൊറ്റ ലോകം ഒരു ജനത എന്ന വിശാലമായ സങ്കല്‍പ്പത്തിന്‍റെ പ്രതിഫലനമാണ് ഈ അവസരത്തില്‍ ദൃശ്യമാകുന്നത്. സര്‍വ്വ ശക്തനായ അള്ളാഹുവിനെ വാഴ്ത്താന്‍ ഇസ്ലാം സമുദായം അതിര്‍വരമ്പുകളില്ലാതെ ഒന്നിക്കുന്ന അസുലഭ വേള - അതാണ് ഹജ്ജ്. ദേശമോ ആചാര രീതികളോ ഒന്നും ഇവിടെ മനുഷ്യനെ അകറ്റുന്നില്ല.
പണക്കാരനെന്നോ പാമരനെന്നോയുള്ള വ്യത്യാസം കൂടാതെ വസ്ത്രത്തിന്‍റെ കാര്യത്തിലും ആഹാരത്തിന്‍റെ കാര്യത്തിലും സമാനത പുലര്‍ത്തി വിശ്വാസികള്‍ സര്‍വ്വ ശക്തനെ വാഴ്ത്തി ഹജ്ജ് കര്‍മങ്ങള്‍ അനുഷ്‌ഠിക്കുന്നു. മനുഷ്യനെ മനുഷ്യനെ വിശ്വാസമില്ലാത്ത അവസ്ഥ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഹജ്ജ് നല്‍കുന്ന സന്ദേശം വലുതാണ്. സമഭാവനയോടൊപ്പം പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതാണ് ഹജ്ജ് എന്ന അനുഷ്ഠാനം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ബുദ്ധിയുടെ കാര്യത്തില്‍ മനുഷ്യന്‍ ‘പുലി’യാണെങ്കിലും, ചില കാര്യങ്ങളില്‍ നാം വട്ടപ്പൂജ്യം മാത്രമാണെന്ന് സമ്മതിച്ചേ മതി.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കഥ - ചൂഢാമണി നഷ്‌ടപ്പെട്ട നിരാലംബ നാണ് ഞാന്‍... കൃഷ്‌ണാ, ചലമൊലിക്കുന്ന വൃണങ്ങളുമായി മൂവായിരം വര്‍ഷം ഭാരതത്തിന്‍റെ വനാന്തരങ്ങളിലൂടെ അലയു... |
| |
|
|
|
|
|
|
|