യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ലേഖനം
ദീപം തെളിയിക്കുമ്പോള്‍
വ്യാഴം, 10 ജനുവരി 2008   ( 11:00 IST )
ഹൈന്ദവ വിശ്വാസ പ്രകാരം ഒരു ഗൃഹത്തിന്‍റെ ഐശ്വര്യമാണ് ഭദ്ര ദീപം. സന്ധ്യക്ക് വിളക്കു കൊളുത്തി ഈശ്വര ജപം നടത്തുന്നത് വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ഒരു ആചാരമാണ്. തമസില്‍ നിന്നും വെളിച്ചത്തിലേക്ക് എന്ന ലളിതമായ ചിന്താഗതിയുടെ പ്രതിഫലനമാണ് ദീപം തെളിയിക്കല്‍.

വിളക്കു കൊളുത്തുന്നതിന് കാലങ്ങളായി പരിപാലിച്ചുവരുന്ന ചിട്ടകളുണ്ട്. വിളക്കിന്‍റെ തിരി രാവിലെ കിഴക്ക് ദിശയെ അഭിമുഖീകരിച്ചും വൈകുന്നേരങ്ങളില്‍ കിഴക്ക് പടിഞ്ഞാറ് ലക്‌ഷ്യമാക്കിയും വേണമെന്നാണ് വിശ്വാസം. തിരികളുടെ എണ്ണത്തില്‍ വര്‍ധനവ് വരുന്നതിന് അനുസരിച്ച് ഈ കണക്കിലും വ്യതിയാനം ആവശ്യമാണ്. മൂന്ന് തിരിയുള്ള വിളക്കില്‍ കിഴക്കും പടിഞ്ഞാറും വടക്കും അഭിമുഖീകരിച്ചു വേണം തിരികള്‍ വയ്ക്കേണ്ടത്. അഞ്ച് തിരിയുള്ള വിളക്കില്‍ ഓരോ ദിശയെയും അഭിമുഖീകരിച്ച് ഓരോ തിരി വേണം. അഞ്ചാമത്തെ തിരി വടക്കു - കിഴക്കേ മൂലയിലേക്ക് അഭിമുഖമായി വേണം കത്തിക്കാന്‍.

എള്ളെണ്ണയും നല്ലെണ്ണയുമാണ് വിളക്ക് കൊളുത്താന്‍ പതിവായി ഉപയോഗിക്കാറുള്ളത്. ശനി നിവാരണത്തിനും ശനീശ്വര പ്രീതിക്കും എള്ളെണ്ണ തന്നെയാണ് ഉത്തമം. വിളക്ക് ഒരിക്കലും ഊതി അണയ്ക്കരുത്. കരിന്തിരി കത്താതെ നോക്കണം. തിരി എണ്ണയില്‍ മുക്കിയോ എണ്ണ ദീപത്തില്‍ വീഴ്ത്തിയോ വിളക്ക് അണയ്ക്കാം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
സായൂജ്യമായ് മകരജ്യോതി
തിരുപ്പിറവിയുടെ ഓര്‍മ്മയുമായി ഇന്ന് ക്രിസ്മസ്
ജനുവരി ഏഴിനും ക്രിസ്മസ്
സമര്‍പ്പണത്തിന്‍റെ ക്രിസ്മസ്
സ്നേഹത്തിന്‍റെ മഞ്ഞു പെയ്യും ക്രിസ്മസ്
ഹജ്ജും ഉം‌റയും
ആരോഗ്യം
വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മോഹന്‍ലാല്‍ മാടമ്പിയാകുന്നു
വാക്കിന്‍റെ വിശ്വാസത്തില്‍ പണം പലിശയ്ക്കു കൊടുക്കുന്നയാള്‍. അ യാളുടെ ധനതത്വശാസ്ത്രത്തില്‍...
‘ട്വന്‍റി20‘യുമായി പ്രിയദര്‍ശനും
ഷാഫിയാണ് താരം
സാഹിത്യം
കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace