|
| ഹോമങ്ങളും ലക്‌ഷ്യങ്ങളും |
| 10 ജനുവരി 2008 ( 15:12 IST ) | |
ഹോമങ്ങള്‍ ആദി കാലം മുതല്‍ ഭാരതീയ ആചാര രീതിയുടെ ഭാഗമാണ്. ഹൈന്ദവ പുരാണങ്ങളില്‍ വിവിധ തരത്തിലുള്ള ഹോമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. വിവിധ ഹോമങ്ങള്‍ക്ക് പിന്നില്‍ വിവിധ ലക്‌ഷ്യങ്ങളാണ് ഉള്ളത്. പണ്ട് കാലത്ത് രാജാക്കന്‍മാരാണ് ഹോമങ്ങള്‍ കൂടുതലായി നടത്തിവന്നിരുന്നത്. മുന്‍ കാലങ്ങളെ പോലെ വിലുലമായ ഹോമങ്ങള്‍ ഇന്ന് എണ്ണത്തില്‍ കുറവാണെങ്കിലും ഹൈന്ദവാരാധനയുടെ ഭാഗമായി ഹോമങ്ങള്‍ തുടര്‍ന്ന് പോരുന്നു.
ഏതൊരു പുതിയ പ്രവൃത്തിക്കും മുമ്പ് വിഘനനിവാരകനായ വിനായകനെ പ്രീതിപ്പെടുത്താന്‍ ഗണപതി ഹോമമോ മഹാ ഗണപതി ഹോമമോ നടത്തുക പതിവാണ്. പുതിയ ഗൃഹത്തിലേക്ക് പ്രവേശിക്കുമ്പോഴും പുതിയ ഓഫീസ് ആരംഭിക്കുമ്പോഴും എല്ലാം ഗണപതി ഹോമം നടത്തുന്നു. മാര്‍ഗത്തിലെ തടസങ്ങള്‍ നീക്കി നല്ലൊരു ഭാവിക്കു വേണ്ടി പ്രാര്‍ഥിച്ചാണ് ഗണപതി ഹോമം നടത്താറുള്ളത്.
ദീര്‍ഘായുസിനായി നടത്തുന്ന ഹോമമാണ് മൃത്യുഞ്ജയ ഹോമം. ആദ്യ കാലങ്ങളില്‍ ജന്‍മദിനത്തില്‍ മിക്കവരും മൃത്യുഞ്ജയ ഹോമം നടത്തുക പതിവായിരുന്നു. ഈ രീതി പിന്തുടര്‍ന്ന് പോകുന്ന കുടുംബങ്ങള്‍ ഇന്നും ഉണ്ട്. പ്രേതബാധ തുടങ്ങിയ ദോഷങ്ങളില്‍ നിന്നും രക്ഷ തേടിയാണ് സുദര്‍ശന ഹോമം നടത്തുക. സുദര്‍ശന ഹോമം നടത്തുന്നതോടെ സകല തരത്തിലുമുള്ള ഉപദ്രവങ്ങളും അകന്നു മാറുമെന്നാണ് സങ്കല്‍പ്പം. സുദര്‍ശന പൂജക്കു ശേഷം ഭവനങ്ങളില്‍ സുദര്‍ശന ചക്രം സ്ഥാപിക്കലും പതിവാണ്. തുളസിത്തറയോട് ചേര്‍ന്നാണ് സാധാരണ സുദര്‍ശന ചക്രം സ്ഥാപിക്കാറുള്ളത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി.... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി.... |
| |
|
|
|
|
|
|
|