യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ആചാരം
ആരാധനയുടെ ഐതീഹ്യം
ബുധന്‍, 9 ജനുവരി 2008   ( 13:49 IST )
മണ്ണാറശാലയുടെ കീര്‍ത്തി രാജ്യമെങ്ങും വ്യാപിച്ചുകിടക്കുന്ന ഒന്നാണ്.അതിന്‍റെ ഐതീഹ്യത്തിന്‍റെ മഹത്വം ഏറെ കീര്‍ത്തി കേട്ടതാണ്.

പരശുരാമന്‍ പരദേശങ്ങളില്‍നിന്ന്‌ ബ്രാഹ്മണരെ കൊണ്ടുവന്ന്‌ കേരളത്തില്‍ താമസിപ്പിച്ച സുവിദിതമായ കഥയുടെ അനുബന്ധമാണിത്‌. അന്നിവിടെ സര്‍വത്ര സര്‍പ്പങ്ങളുടെ ഉപദ്രവമുണ്ടായിരുന്നു.

വെള്ളം കിട്ടാന്നുള്ള പ്രയാസം മൂലം ബ്രാഹ്മണര്‍ വന്ന വഴിയേ സ്വദേശങ്ങളിലേക്ക്‌ മടങ്ങിയപ്പോള്‍ പരശുരാമന്‍ ദുഃഖിച്ചു. തന്‍റെ ഗുരുവായ ശ്രീപരമേശ്വരനോട്‌ സങ്കടമുണര്‍ത്തി. സര്‍പ്പരാജാവായ വാസുകിയെ പ്രസാദിപ്പിച്ചാല്‍ മതി ദുഃഖമകലും എന്ന്‌ ശിവന്‍ അരുളിച്ചെയ്തു.

തുടര്‍ന്ന്‌ പരശുരാമന്‍ വാസുകിയെ പ്രസാദിപ്പിക്കാന്‍ തപസു ചെയ്തു. സംപ്രീതനായ വാസുകി ഭൂമിയിലെ വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്ന ലവണങ്ങളെ ആകര്‍ഷിച്ച്‌ സമുദ്രത്തിലൊഴുക്കാമെന്ന്‌ സമ്മതിച്ചു.

എന്നാല്‍ ഭൂമിയിലെ സര്‍പ്പങ്ങളെ ജനങ്ങള്‍ അവരുടെ വീട്ടിനടുത്ത്‌ കാവുണ്ടാക്കി കുലദൈവങ്ങളെന്നു കരുതി കുടിയിരുത്തണമെന്ന്‌ വാസുകി അപേക്ഷിച്ചു. അവരെ ആദരിക്കുകയും ആചരിക്കുകയും പൂജിക്കുകയും വേണമെന്നുംവാസുകിപറഞ്ഞു.

സര്‍പ്പങ്ങള്‍ സന്തോഷിച്ചാല്‍ സന്തതിയും സമ്പത്തും സകലവിധ സുഖങ്ങളും സര്‍വൈശ്വര്യങ്ങളും ഉണ്ടാക്കി കൊടുക്കുമെന്നും കോപിച്ചാല്‍ സകലവിധത്തിലുള്ള അനര്‍ത്ഥങ്ങളും ആപത്തുകളും ഉണ്ടാക്കുമെന്നും വാസുകി പരശുരാമനോടു പറഞ്ഞു.

പരസ്പര സമ്മതപ്രകാരം പരശുരാമന്‍ വീണ്ടും ബ്രാഹ്മണരെ കൂട്ടിക്കൊണ്ടുവന്നു. ലവണരസം മാറി വെള്ളം പരിശുദ്ധമായിത്തീര്‍ന്നിരുന്നു. സര്‍പ്പങ്ങള്‍ പരശുരാമന്‍ തപസു ചെയ്ത വനത്തില്‍ താമസമായിരുന്നു. ശേഷമുള്ള സര്‍പ്പങ്ങള്‍ പൊറ്റുകളുണ്ടാക്കി താമസിച്ചു. അവിടെ ജനങ്ങള്‍ കാവുണ്ടാക്കി പൂജ നടത്തി നാഗപ്രതിഷ്ഠ നടത്തി.

താന്‍ തപസു ചെയ്തിരുന്ന സ്ഥലത്ത്‌ പിന്നീട്‌ പരശുരാമന്‍ നാഗരാജാവായ വാസുകിയെയും നാഗയക്ഷിയെയും പ്രതിഷ്ഠിച്ചു. മറ്റനേകം സര്‍പ്പങ്ങളെ അദ്ദേഹം അവിടെ കുടിയിരുത്തി. ആ സ്ഥലം ഏതാണ്ട്‌ 14 ഏക്കര്‍ സര്‍പ്പക്കാവായി നിശ്ചയിച്ച്‌ അതിരിട്ടു തിരിച്ചു.

ഇവിടെ കാടു വെട്ടിത്തെളിച്ച്‌ ഗൃഹമുണ്ടാക്കി ജനങ്ങള്‍ക്ക്‌ വസിച്ചുകൊള്ളാന്‍ പരശുരാമന്‍ അനുവാദം നല്‍കി. പതിവായി സര്‍പ്പങ്ങള്‍ക്ക്‌ പൂജ ചെയ്യുന്നതിനും കാവു നശിപ്പിക്കാതെ നോക്കുന്നതിനും കാവിന്‍റെ അതിരിനകത്തുതന്നെ ഒരു വീടു പണിത്‌ ഒരു ബ്രാഹ്മണകുടുംബത്തെ പരശുരാമന്‍ അവിടെ പാര്‍പ്പിച്ചു.

കാവു സംബന്ധിച്ച സര്‍വ്വാധികാരങ്ങളും ആ കുടുംബത്തിനായി. അക്കാലം മുതല്‍ അവര്‍ സര്‍പ്പങ്ങളെ തങ്ങളുടെ പരദേവതമാരാക്കി പൂജിച്ചു സേവിച്ചു. ആ ഇല്ലക്കാരാണ്‌ മണ്ണാറശ്ശാല നമ്പൂതിരിമാര്‍.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ആയില്യത്തിന്‍റെ പെരുമയില്‍
രേവതി പട്ടത്താനം
വ്രതമാരംഭിക്കും വൃശ്ചികം
ഇനി വ്രതശുദ്ധിയുടെ 41 ദിനങ്ങള്‍
ആരോഗ്യം
വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മോഹന്‍ലാല്‍ മാടമ്പിയാകുന്നു
വാക്കിന്‍റെ വിശ്വാസത്തില്‍ പണം പലിശയ്ക്കു കൊടുക്കുന്നയാള്‍. അ യാളുടെ ധനതത്വശാസ്ത്രത്തില്‍...
‘ട്വന്‍റി20‘യുമായി പ്രിയദര്‍ശനും
ഷാഫിയാണ് താരം
സാഹിത്യം
കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace