യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ആചാരം
സര്‍പ്പാരാധനയുടെ ആശ്രമം
ബുധന്‍, 9 ജനുവരി 2008   ( 13:49 IST )
സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്. സര്‍പ്പക്കാവുകളുടെ കൂട്ടമാണ് ഈ അമ്പലത്തിന്‍റേ ഏറ്റവും വലിയ പ്രത്യേകത. ഇവിടെ നൂറും പാലും കഴിപ്പിച്ചാല്‍ സര്‍വ്വ ദോഷങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് വിശ്വാസം.

പേരുകൊണ്ട്‌ പുഴയുടെ നാടാണെങ്കിലും അമ്പലപ്പുഴത്താലൂക്കിലെ പല പ്രദേശങ്ങളും പണ്ട്‌ ഘോരവനങ്ങളായിരുന്നു. 'ഖാണ്ഡവ' വനമെന്നറിയപ്പെട്ടിരുന്ന ആ പ്രദേശത്തെയാണ്‌ അര്‍ജുനന്‍ ചുട്ടു ദഹിപ്പിച്ചത്‌. 'ചുട്ടനാട്‌' എന്ന പേരും ആ പ്രദേശത്തിന് പതിഞ്ഞു. ചുട്ടനാട്‌ കാലക്രമേണ കുട്ടനാടായതാണ്‌.

ഖാണ്ഡവവനത്തിന്‌ അര്‍ജുനന്‍ തീയിട്ടപ്പോള്‍ അത്‌ കിഴക്കോട്ടു പടര്‍ന്നുപിടിച്ചു. പരശുരാമന്‍ പ്രതിഷ്ഠിച്ച സര്‍പ്പങ്ങളുടെ വാസസ്ഥലമായ കാവുവരെ തീയെത്തിയപ്പോള്‍ കാവില്‍ തീ കേറുന്നതണയ്ക്കാന്‍ ഇല്ലത്തെ അമ്മമാര്‍ അടുത്തുള്ള കുളത്തില്‍നിന്ന്‌ വെള്ളം കോരിയൊഴിച്ചത്രേ.

ആവശ്യത്തിന്‌ ജലമൊഴിച്ചതിനാല്‍ കാവു തീ കൊണ്ടുപോയില്ല. എന്നാല്‍ തീജ്വാലതട്ടി മണ്ണിന് ചൂടുപിടിച്ചു. ചൂടധികമായതിനാല്‍ സര്‍പ്പങ്ങള്‍ വളരെ കഷ്ടപ്പെടുകയും ചെയ്തു.

ഇതു കണ്ട സ്ത്രീകള്‍ മണ്ണിന്‍റെ ചൂടാറുന്നതുവരെ വെള്ളം കോരിയൊഴിച്ചപ്പോള്‍ മണ്ണാറി. ആയതിനാല്‍ ഈ സ്ഥലത്തിന്‍റെ നാമം മേലാല്‍ മണ്ണാറിശ്ശാല എന്നിയിരിക്കട്ടെ എന്നു അശരീരിയുണ്ടായി എന്നുമാണ് ഐതിഹ്യം. അത്‌ വാസുകിയുടെ അരുളപ്പാടാണെന്നാണ്‌ എല്ലാവരും വിശ്വസിക്കുന്നത്‌. അന്നുമുതല്‍ മണ്ണാറിശ്ശാല എന്ന വിളിച്ചുപോന്ന ആ സ്ഥലം കാലക്രമേണ മണ്ണാറശ്ശാലയായി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ആരാധനയുടെ ഐതീഹ്യം
ആയില്യത്തിന്‍റെ പെരുമയില്‍
രേവതി പട്ടത്താനം
വ്രതമാരംഭിക്കും വൃശ്ചികം
ഇനി വ്രതശുദ്ധിയുടെ 41 ദിനങ്ങള്‍
ആരോഗ്യം
വാര്‍ത്ത - ദേഹത്ത് പേശികള്‍ കുറഞ്ഞ് കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ഇതോടെ മദ്യത്തിന്‍റെ ശക്തി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മോഹന്‍ലാല്‍ മാടമ്പിയാകുന്നു
വാക്കിന്‍റെ വിശ്വാസത്തില്‍ പണം പലിശയ്ക്കു കൊടുക്കുന്നയാള്‍. അ യാളുടെ ധനതത്വശാസ്ത്രത്തില്‍...
‘ട്വന്‍റി20‘യുമായി പ്രിയദര്‍ശനും
ഷാഫിയാണ് താരം
സാഹിത്യം
കവിത - അകപ്പെട്ട കൂട്ടില്‍ നിന്ന് പ്രണയത്തിന്‍റെ കടുത്ത പനിച്ചൂടിലേക്ക് രക്ഷപെടാനാവാതെ ഒരു പക്ഷി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace