|
| നിറങ്ങളില്‍ നീരാടി ഹോളി | |
മാര്‍ച്ചിലെ പൌര്‍ണ്ണമി നാള്‍. അന്നാണ് ഉത്തരേന്ത്യയില്‍ നിറങ്ങളുടെ പെരുമഴക്കാലം തുടങ്ങുന്നത്. മനസ്സിലും ശിരസ്സിലും നിറങ്ങള്‍. ഗുജറാ ത്തികളും മാര്‍വാടികളും പഞ്ചാബികളും മഹാരാഷ്ടക്കാരുമെല്ലാം ഹോളിയെ ആഘോഷമാക്കാന്‍ മത്സരിക്കുന്നു. ജാതി മതഭേദമന്യേ ജനങ്ങള്‍ ഹോളി ആഘോഷങ്ങളില്‍ പങ്കുചേരുന്നു. യുവത്വം ഒരു ലഹരി പോലെ ഹോളി ആസ്വദിക്കുന്നു. പരസ്പരം നിറം പുരട്ടു മ്പോള്‍ ശത്രുത അകലുമെന്ന് വിശ്വാസം.
ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹോളി പണ്ട് കര്‍ഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ് ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാല്‍ പിന്നീട് അതു പൂര്‍ണമായും ഹൈന്ദവ വിശ്വാസത്തിന്‍റെ ഭാഗമായി മാറി. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്‍റെ കഥയാണ് ഹോളിയുടെ അടിസ്ഥാനം. പ്രഹ്ലാദന്‍റെ പിതാവ് ഹിരണ്യകശ്യപുവിന്‍റെ സഹോദരിയായ ഹോളിഗയില്‍ നിന്നാണ് ഹോളി എന്ന പേരു കിട്ടിയതത്രേ.
പ്രഹ്ലാദന്‍റെ പിതാവ് ഹിരണ്യകശ്യപുവിന്‍റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരെ കൊണ്ടു നിറഞ്ഞു ഭഗവാന്‍ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാല്‍ തന്‍റെ അഞ്ചുവയസുകാരനായ മകന്‍ പ്രഹ്ലാദനെ മാത്രം അയാള്‍ക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്നു പ്രഹ്ലാദന്‍. വിഷ്ണുവിന്‍റെ ഉത്തമഭക്‌തന്‍. അച്ഛന്‍റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദന്‍ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടര്‍ന്നു പ്രഹ്ലാദനെ വധിക്കാന്‍ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാല്‍ വിഷ്ണുവിന്‍റെ ശക്‌തിയാല്‍ ആര്‍ക്കും അവനെ ഒന്നും ചെയ്യാനായില്ല.
ഒടുവില്‍, ഹിരണ്യകശ്യപു തന്‍റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യര്‍ഥിച്ചു. അഗ്നിദേവന്‍ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാല്‍ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവര്‍ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാല്‍, ഒറ്റയ്ക്കു തീയിലിറങ്ങിയാല്‍ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്നവര്‍ മനസിലാക്കിരുന്നില്ല. വിഷ്ണുവിന്‍റെ അനുഗ്രഹത്താല്‍ പ്രഹ്ലാദന്‍ ചെറിയൊരു പൊള്ളല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയില്‍ വെന്തുമരിക്കുകയും ചെയ്‌തു. ഹിരണ്യ കശ്യപുവിനെ പിന്നീട് വിഷ്ണുവിന്‍റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. തിന്മയുടെ മേല്‍ നന്മ വിജയം നേടിയത് ആഘോഷിക്കാന്‍ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ആചാരം - സര്‍പ്പാരാധനയ്‌ക്ക് പേര് കേട്ട അമ്പലമാണ് മണ്ണാറശാല. മണ്ണാറശാലയുടെ ഐതീഹ്യം വളരെ പെരുമയാര്‍ന്നതാണ്. |
| |
|
|
|
|
|
|
|
|
|
| വാര്‍ത്ത - കാര്‍ബണേറ്റെഡ് പാനീയങ്ങളുടെ ഉപയോഗം സൃഷ്ടികുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്... |
| |
|
|
|
|
|
|
|