യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ ആത്മീയം ആചാരം
വ്രതശുദ്ധിയുടെ തിരുവാതിരക്കാലം
ചൊവ്വ, 22 ജനുവരി 2008   ( 17:42 IST )
സ്ത്രീകള്‍ അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ പ്രധാനപ്പെട്ടതാണ് തിരുവാതിര വ്രതം. ധനുമാസത്തിലെ തിരുവാതിരയിലാണ് വ്രതം ആചരിക്കുന്നതെങ്കിലും എല്ലാ തിരുവാതിര ദിനങ്ങളും പുണ്യദിനങ്ങളായി കരുതപ്പെടുന്നു. പരമശിവന്‍റെയും പാര്‍വതീ ദേവിയുടെയും തിരുനാളാണ് തിരുവാതിര.

ദീര്‍ഘ മംഗല്യത്തിനും ഭര്‍തൃക്ഷേമത്തിനും വൈധവ്യ ദോഷങ്ങള്‍ അകലുന്നതിനും ഭര്‍തൃസമാഗമത്തിനുമാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. തിരുവാതിര നാളിന് പത്ത് ദിവസം മുന്‍പേ സ്ത്രീകള്‍ വ്രതശുദ്ധി പാലിക്കണം.

ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉറക്കമുണര്‍ന്ന് സ്ത്രീകള്‍ സംഘം സംഘമായി നദിയില്‍ കുളിക്കാനിറങ്ങുന്നു. ഗംഗാദേവിയെ വന്ദിച്ച് തൊട്ടുണര്‍ത്തുന്ന ചടങ്ങ് കഴിഞ്ഞാല്‍ ജലം കൈ കൊണ്ട് നാലു പാടും തെറിപ്പിക്കുന്നു. ‘തുടിക്കുക’ എന്നാണ് ഈ ചടങ്ങിന് പറയുക. കുളി കഴിഞ്ഞ് ഈറന്‍ മാറ്റി ശുഭ്രവസ്ത്രധാരികളായി തിരിച്ചെത്തുന്നു. തിരുവാതിരപ്പാട്ടുകളാണ് പിന്നീടുള്ള ചടങ്ങ്. പുരാണകഥകള്‍ അടിസ്ഥാനമാക്കി മെനഞ്ഞെടുത്ത പാട്ടുകളാണിവ. പാതിരാപ്പൂചൂടലും തിരുവാതിരക്കാലത്തെ പ്രധാന ചടങ്ങാണ്.

തിരുവാതിര വ്രതം അനുഷ്ഠിക്കുന്നവര്‍ പാലിക്കേണ്ട പ്രത്യേക ഭക്ഷണ രീതിയുണ്ട്. കിഴങ്ങു വര്‍ഗങ്ങള്‍ക്കാണ് ഭക്ഷണത്തില്‍ പ്രാധാന്യം നല്‍കേണ്ടത്. അരിഭക്ഷണം ഒഴിവാക്കണം.





(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ദര്‍ശനപുണ്യമായി ഇന്ന് മകരജ്യോതി
ഇരുമുടിയുടെ പൊരുള്‍
സ്വാമി തിന്തക തോം..അയ്യപ്പ തിന്തക തോം..
കന്നി അയ്യപ്പന്‍
ദക്ഷിണ നല്‍കുമ്പോള്‍
ദീപാവലി: വെളിച്ചത്തിന്‍റെ ഉത്സവം
ആരോഗ്യം
വാര്‍ത്ത - അണുക്കള്‍ പകരാന്‍ ഏറ്റവും സാധ്യത കൂടുതലുള്ളത് ഹസ്തദാനം നടത്തുമ്പോഴാണെന്നാണ് ഈ.........
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മീര വിവാഹത്തിനൊരുങ്ങുന്നു?
പ്രശസ്ത ചലച്ചിത്രനടി മീരാ ജാസ്മിന്‍ വിവാഹത്തിനൊ രുങ്ങുന്നതായി വാര്‍ത്ത....
അദ്വാനിയെ കരയിച്ച അമീര്‍
കമലും ശ്രീനിയും വിനീതും
സാഹിത്യം
കഥ - ഗേറ്റിന് പുറത്ത് ഒരു വണ്ടി വന്ന് നില്‍‌ക്കുന്നതിന്‍റെ ശബ്ദം കേട്ടു. എന്തു ചെയ്യ ണമെന്നറിയാതെ ഫോണിലേക്ക് നോക്കി....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace