യാഹൂ! | എന്‍റെ യാഹൂ! | മെയില്‍ | ഫോട്ടോ
തിരച്ചില്‍
 
എന്താണ് RSS?
“റിയലി സിമ്പിള്‍ സിന്‍ഡിക്കേഷന്‍” എന്നതിന്‍റെ ചുരുക്കെഴുത്താണ് RSS - പത്രങ്ങള്‍, മാഗസിനുകള്‍, ബ്ലോഗുകള്‍ എന്നിവയുള്‍‌പ്പെടെ, വെബില്‍ നിന്നുള്ള ഉറവിടങ്ങളില്‍ നിന്ന് ഉള്ളടക്കം ശേഖരിക്കാനും വിതരണം ചെയ്യാനുമുള്ള ഫോര്‍മാറ്റാണിത്.

ലിങ്കുകള്‍, തലവാചകങ്ങള്‍, സംക്ഷിപ്ത രൂപങ്ങള്‍ എന്നിവ അനായാസേന സൃഷ്‌ടിക്കാനും വിതരണം ചെയ്യാനുമാണ് വെബ് പ്രസാധകര്‍ പതിവായി RSS ഉപയോഗിക്കുന്നത്. ദി ക്രിസ്ത്യന്‍ സയന്‍സ് മോണിറ്റര്‍, സി എന്‍ എന്‍, സി എന്‍ ഇ ടി ന്യൂസ് എന്നിവ നിലവില്‍ RSS ഉപയോഗിച്ച് ഓണ്‍ലൈനായി കാലികമായ ഉള്ളടക്കങ്ങള്‍ പ്രദാനം ചെയ്യുന്ന വിവിധ സൈറ്റുകളില്‍ ചിലതാണ്.

My Yahoo! ഉപയോഗിച്ചോ അല്ലെങ്കില്‍ മൂന്നാം കക്ഷി RSS ന്യൂസ് റീഡര്‍ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചോ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്ന ഡസന്‍ കണക്കിന് RSS ഫീഡുകള്‍ Yahoo! News നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു. RSSനെക്കുറിച്ച് കൂടുതല്‍ അറിയാനും Yahoo! News നോടൊപ്പം ഇതെങ്ങിനെ ഉപയോഗിക്കാമെന്ന് മനസിലാക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

RSS വഴി Yahoo! News നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ ഏതെല്ലാം?
Yahoo! News RSS ഫോര്‍മാറ്റില്‍ നിരവധി ഫീഡുകള്‍ നല്‍കുന്നുണ്ട്. വ്യക്തികള്‍ക്കും ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും വാണിജ്യപരമല്ലാത്ത ആവശ്യങ്ങള്‍ക്ക് ഇവ സൌജന്യമായി ഉപയോഗിക്കാം. കടപ്പാട് (ഓരോ ഫീഡിനും) നല്‍കേണ്ടതുണ്ട്.

 
പൂമുഖ താള്‍:
വാര്‍ത്ത:
 ജ്യോതിഷം:
വിനോദം:
 
ഉപയോഗത്തിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാം?
വ്യക്തികള്‍ക്കും ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും വാണീജ്യപരമല്ലാത്ത ആവശ്യങ്ങള്‍ക്ക് ഇവ സൌജന്യമായി ഉപയോഗിക്കാം. ഫീഡുകള്‍ ഉപയോഗിക്കുമ്പോള്‍ Yahoo! Newsന് കടപ്പാട് നല്‍കേണ്ടതാണ്.

പാഠത്തോടൊപ്പം നിങ്ങള്‍ കടപ്പാട് നല്‍കുകയാണെങ്കില്‍, ദയവായി "Yahoo! News." എന്നത് ഉപയോഗിക്കുക. ഗ്രാഫിക്കിനോടൊപ്പം കടപ്പാട് നല്‍കുമ്പോള്‍, ദയവായി ഫീഡില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള Yahoo! News ലോഗോ ഉപയോഗിക്കുക.

Yahoo! News ലോഗോയുടെയും ഇതിന്‍റെ ഉപയോഗത്തിന്‍റെയും അധികാരം ഞങ്ങളില്‍ നിക്ഷിപ്തം. Yahoo! News ലോഗോ ഉപയോഗിക്കാനുള്ള നിങ്ങളുടെ അധികാരം പരിമിതമാണ്. RSS ഫീഡുകളുമായി ബന്ധപ്പെട്ട് കടപ്പാട് നല്‍കുന്ന സമയത്തു മാത്രമേ നിങ്ങള്‍ക്ക് ഇതുപയോഗിക്കാന്‍ കഴിയൂ.

ഫീഡില്‍ ഓരോ വാര്‍ത്തക്കൊപ്പം ദാതാക്കളുടെ വിവരവും തലവാചകത്തോടു ചേര്‍ത്ത് ഞങ്ങള്‍ നല്‍കുന്നുണ്ട്. പ്രദര്‍ശനത്തിനായി ദയവായി ഇതില്‍ മാറ്റം വരുത്താതിരിക്കുക. ഞങ്ങളുടെ വാര്‍ത്താ പങ്കാളികള്‍ക്ക് അവരുടെ ജോലിക്ക് കടപ്പാട് ലഭിക്കണമെന്നതാണ് ഞങ്ങളുടെ നയം.

ഈ ഫീഡുകള്‍ വിതരണം ചെയ്യുന്നത് എപ്പോള്‍ വേണമെങ്കിലും ഏത് കാരണത്തിന്‍റെ പേരിലും നിര്‍ത്തിവെക്കാന്‍ നിങ്ങളോടാവശ്യപ്പെടാനുള്ള അധികാരം Yahoo! Newsന് ഉണ്ട്.

എങ്ങനെയാണ് ഞാന്‍ RSS ഉപയോഗിക്കുക?
RSS ഉപഭോഗത്തിനോ ഉപയോഗത്തിനോ ഉള്ള സാധാരണ പ്രയോഗങ്ങള്‍ ഇവയാണ്:

  • RSS ഫീഡുകള്‍ ശേഖരിക്കാനും കാലികമാക്കാനും പ്രദര്‍ശിപ്പിക്കാനും ന്യൂസ് അഗ്രഗേറ്റര്‍ എന്ന പ്രൊഗ്രാം ഉപയോഗിക്കുന്നത്
  • വെബ്‌ലോഗുകളിലേക്ക് RSS ഫീഡുകള്‍ സംയോജിപ്പിക്കുന്നത്

ന്യൂസ് അഗ്രഗേറ്ററുകള്‍ (അല്ലെങ്കില്‍ ന്യൂസ് റീഡറുകള്‍) നിങ്ങള്‍ക്കായി RSS ഫീഡുകള്‍ ഡൌണ്‍ലോഡ് ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. സൌജന്യവും വാണിജ്യപരവുമായ നിരവധി ന്യൂസ് അഗ്രഗേറ്ററുകള്‍ ഡൌണ്‍ലോഡിങ്ങിന് ലഭ്യമാണ്. ജനപ്രിയ ന്യൂസ് റീഡറുകളില്‍ AmphetaDesk, NetNewsWire, Radio Userland എന്നിവ ഉള്‍പ്പെടുന്നു‍.

മുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പോലുള്ള നിരവധി അഗ്രഗേറ്ററുകള്‍ സ്വതന്ത്രമായ, തനിയെ നില്‍ക്കുന്ന പ്രോഗ്രാമുകളാണ്; RSS ഫീഡുകള്‍ വെബ്പേജിലേക്ക് ചേര്‍ക്കാന്‍ മറ്റുള്ളവ നിങ്ങളെ അനുവദിക്കും. My Yahoo!താളിലേക്ക് RSS ഫീഡുകള്‍ ചേര്‍ക്കാന്‍ Yahoo! നിങ്ങളെ അനുവദിക്കും; ഇത് എളുപ്പമാക്കാന്‍, ഓരോ ലിങ്കിനും വലതുവശത്തുള്ള "Add to My Yahoo!" ബട്ടണ്‍ നിങ്ങള്‍ക്ക് ക്ലിക് ചെയ്യാം.

ഓരോ വാര്‍ത്താ മോഡ്യൂളിനൊപ്പവും കാണപ്പെടുന്ന എന്‍റെ ഉറവിടങ്ങള്‍ എന്ന ടാബിനു കീഴില്‍ നിങ്ങള്‍ക്ക് Yahoo! Newsന്‍റെ ആദ്യ പേജിലേക്ക് RSS ഫീഡുകള്‍ ചേര്‍ക്കാവുന്നതാണ്. എന്‍റെ ഉറവിടങ്ങളിലേക്ക് RSS ഫീഡുകള്‍ ചെര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുക.

വെബ്‌ലോഗ് അല്ലെങ്കില്‍ ബ്ലോഗിലേക്ക് ഉള്ളടക്കങ്ങള്‍ കൂട്ടിച്ചേര്‍ക്കുക നിരവധി വഴി RSS ഫീഡുകള്‍ ഉപയോഗിക്കുക എന്നതാണ് നിരവധി ആളുകള്‍ പിന്തുടരുന്ന മറ്റൊരു രീതി. ചെറുതും തുടര്‍ച്ചയായി കാലികമാക്കപ്പെടുന്നതുമായ ഐറ്റങ്ങളും വെബ് ലിങ്കുകളും ഉള്‍ച്ചേര്‍ന്ന വെബ് പേജുകളാണ് ബ്ലോഗുകള്‍. ഒരു പ്രസാധന ഉപകരണം എന്ന രീതിയില്‍ പല ആവശ്യങ്ങള്‍ക്ക് ബ്ലോഗിംഗ് ഉപയോഗിക്കുന്നുണ്ട്. പരമ്പരാഗത പത്രപ്രവര്‍ത്തനം, സ്വകാര്യ ജേണലുകള്‍, ഒരു വിഷയത്തെ കുറിച്ചുള്ള ഗ്രൂപ്പ് ഡിസ്കഷനുകള്‍ ഇതിന്‍റെയൊക്കെ സംയുക്ത രീതികള്‍ എന്നിവയാണവ.

യാഹൂ!വില്‍ നിന്നുള്ള RSS ലിങ്കുകള്‍